Hollywood

ഫാന്റസി കൂടിപ്പോയി: അമ്മയുമായി യുവാവിന്റെ ലൈംഗികരംഗം ; എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ ഞെട്ടിക്കുന്നു

മോശവും അക്രമാസക്തവുമാണെന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ പരമ്പരയിലെ ലൈംഗികരംഗം വിവാദമാകുന്നു. പരമ്പര കണ്ടതിന് ശേഷം ‘ഏറ്റവും മോശമായ’ത് കാണിക്കുവെന്നെന്ന് കാഴ്ചക്കാരുടെ പരാതി. സ്വന്തം മാതാവിനൊപ്പം ഒരു കഥാപാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതായുള്ള ചിത്രീകരണമാണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയത്.

ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍ ഡ്രാഗണ്‍ റൈഡര്‍ ഡെമണ്‍ ടാര്‍ഗേറിയയുടെ വിചിത്ര സ്വപ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ രംഗം ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തി അല്‍പ്പം കടന്ന കൈയായിപ്പോയെന്നാണ് കാണികളുടെ വിമര്‍ശനം. രാജകുമാരന്‍ തന്റെ അമ്മയോടൊപ്പം നഗ്‌നനാകുന്നതും ഇരുവരും സെക്‌സില്‍ ഏര്‍പ്പെടുന്നത് വരെ ദൃശ്യങ്ങളിലുണ്ട്. ഇരുവരുടെയും ദൃശ്യങ്ങളില്‍ പിന്നീട് നഗ്നതയും ലൈംഗികതയുമെല്ലാം കടന്നുവരുന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ഒരു ആരാധകന്‍ പറഞ്ഞു: ‘ഡെമണ്‍ തന്റെ അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വെറുപ്പുളവാക്കുന്നതാണ്. ടാര്‍ഗേറിയന് വിചിത്രമായ ആചാരങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്നത് മനസ്സിലാക്കുന്നു. പക്ഷെ ഇത് തീര്‍ത്തും മോശമാണ്. ഇത് ആരുടെ ആശയമായിരുന്നെന്നും ചിലര്‍ ചോദിക്കുന്നു.