കൈയില്‍ വെട്ടുകത്തി, മുന്നിലെ പലകയില്‍ നിരത്തി വച്ചിരിക്കുന്ന ഇറച്ചി കഷ്ണങ്ങള്‍ വെട്ടുന്ന ഹണി റോസ്. റേച്ചല്‍ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററിനെക്കുറിച്ചാണ് പറയുന്നത്. ഹണി റോസ് പ്രധാന വേഷത്തില്‍ എത്തുന്ന റേച്ചലിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു ഇറച്ചിവെട്ടുകാരിയായാണ് ഹണി റോസ് ചിത്രത്തില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്തഭാവത്തിലാണ് ഹണി റോസ് പോസ്റ്ററില്‍ പ്രത്യഷപ്പെട്ടിരിക്കുന്നത്. കഥകൃത്തും കവിയുമായ രാഹുല്‍ മണപ്പാട്ടാണ് ചിത്രത്തിന്റെ രചന. രാഹുല്‍ മണപ്പാട്ടും എബ്രിഷ് ഷൈനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെതുന്നത്. കഥ രാഹുല്‍ മണപ്പാട്ടിന്റെതാണ്. എബ്രിഡ് ഷൈനാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖ സംവിധായിക ആനന്ദിനി ബാലയാണ് റേച്ചല്‍ സംവിധാനം ചെയ്യുന്നത്. സംഗീത് മേനോനാന് സംഗീതവും പശ്ചാത്തല സംഗീതവും. സംസ്ഥാന അവാര്‍ഡ് ജേതാവ് ചന്ദ്രു ശെല്‍വരാജാണ് റേച്ചലിന്റെ സിനിമാട്ടോഗ്രഫര്‍.
