കുഞ്ഞുങ്ങളില്‍ ഡയപ്പര്‍ ഇടുന്നത് മൂലം ഉണ്ടാകുന്ന പാടുകള്‍ ഏതൊരു അമ്മയ്ക്കും തലവേദനയാണ്. കുഞ്ഞുങ്ങള്‍ ഏറ്റവും കൂടുതലായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് ഇത്. ഇത്തരം പാടുകള്‍ ഡയപ്പര്‍ റാഷ് എന്നാണ് അറിയപ്പെടുന്നത്. ചില ഫലപ്രദമായ വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷിന് പരിഹാരം കാണാം. നിങ്ങളുടെ കുഞ്ഞിന്റെ ചര്‍മ്മം വളരെ ലോലമായതിനാല്‍, അതിനെ കൂടുതല്‍ സൗമ്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്.
നിങ്ങള്‍ ഉപയോഗിക്കുന്ന ഡയപ്പര്‍ ബ്രാന്‍ഡ് നിങ്ങള്‍ മാറ്റിയിട്ടുണ്ടെങ്കില്‍, അത് നിങ്ങളുടെ കുഞ്ഞിന്റെ ലോല ചര്‍മ്മത്തില്‍ പ്രതികൂല പ്രതികരണത്തിന് ഒരു കാരണമാകാം. കൃത്യസമയത്ത് മലവും മൂത്രവും നിറഞ്ഞ നിങ്ങളുടെ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്നില്ലെങ്കില്‍, ഇത് ചര്‍മ്മത്തെ പ്രകോപിപ്പിക്കും. കുഞ്ഞിനെ ഡയപ്പര്‍ ശരിയായി ധരിപ്പിച്ചില്ലെങ്കില്‍, ഇത് ചര്‍മ്മത്തില്‍ തിണര്‍പ്പ് ഉണ്ടാകാന്‍ കാരണമാകും. ഡയപ്പര്‍ ധരിച്ച ഭാഗം വളരെ നേരം നനഞ്ഞാല്‍, ബാക്ടീരിയകള്‍ക്ക് പ്രജനനം നടത്താന്‍ പറ്റിയ സ്ഥലമാകുന്നു. അതിനാല്‍ ഈ ഭാഗങ്ങള്‍ നന്നായി വൃത്തിയാക്കേണ്ടത് പ്രധാനമാണ്. കുട്ടിക്ക് ഉടനടി ആശ്വാസം നല്‍കുന്നതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ ചില വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് ഇത്തരം ഡയപ്പര്‍ റാഷിന് പരിഹാരം കണ്ടെത്താം.
* വെളിച്ചെണ്ണ – ഡയപ്പര്‍ റാഷ് ചികിത്സിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഉരുക്ക് വെളിച്ചെണ്ണ. ജനനേന്ദ്രിയത്തില്‍ ചുണങ്ങു ഉണ്ടാകുമ്പോള്‍ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ വീക്കം സംഭവിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യുന്നു. പ്രകൃതിദത്തവും പണ്ടുമുതലേ ഉപയോഗിച്ചു വരുന്നതുമായ ഈ പ്രതിവിധി നിങ്ങളുടെ കുഞ്ഞിന് തല്‍ക്ഷണ ആശ്വാസം നല്‍കുന്നു. പരമാവധി ഫലങ്ങള്‍ക്കായി പ്രശ്‌നം ബാധിത പ്രദേശങ്ങളില്‍ ചെറുചൂടുള്ള വെളിച്ചെണ്ണ പ്രയോഗിച്ച് സൗമ്യമായി തടവുക.
* കറ്റാര്‍ വാഴ – മുതിര്‍ന്നവരിലും കുഞ്ഞുങ്ങളിലും പിഞ്ചുകുഞ്ഞുങ്ങളിലും ഉണ്ടാകുന്ന തിണര്‍പ്പ് ചികിത്സിക്കാന്‍ സഹായിക്കുന്ന ഗുണങ്ങള്‍ കറ്റാര്‍ വാഴയിലുണ്ട്. ചര്‍മ്മം കഴുകിയ ശേഷം, തുടച്ച് വൃത്തിയാക്കി ശുദ്ധമായ കറ്റാര്‍ ജെല്‍ നിങ്ങളുടെ കുഞ്ഞിന്റെ അടിഭാഗത്തെ ബാധിത പ്രദേശങ്ങളില്‍ പുരട്ടാം. ഇത് ചുണങ്ങിനുള്ള ഒരു സ്വാഭാവിക ഒറ്റമൂലിയായി കണക്കാക്കപ്പെടുന്നു. കുഞ്ഞിന് പ്രശ്‌നമുള്ള ചര്‍മ്മമോ കറ്റാര്‍ വാഴയോട് അലര്‍ജിയോ ഇല്ലെങ്കില്‍ ഇത് തികച്ചും സുരക്ഷിതമാണ്.
* മുലപ്പാല്‍ – രോഗശാന്തി ഗുണങ്ങള്‍ ഉള്ളതിനാല്‍ മുലപ്പാല്‍ ഡയപ്പര്‍ റാഷിന് ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമായി കണക്കാക്കപ്പെടുന്നു. കുഞ്ഞുങ്ങളിലെ ഡയപ്പര്‍ തിണര്‍പ്പ് മൂലമുണ്ടാകുന്ന വേദന ഒഴിവാക്കാനും അവ പടരാതിരിക്കാനും നിങ്ങളുടെ മുലപ്പാലിന്റെ ഏതാനും തുള്ളികള്‍ മാത്രം മതി.
* ഇന്തുപ്പ് – ഡയപ്പര്‍ ചുണങ്ങിനുള്ള ഏറ്റവും മികച്ച പരിഹാരമാണ് മഗ്‌നീഷ്യം സള്‍ഫേറ്റ് എന്നറിയപ്പെടുന്ന ഇന്തുപ്പ്. മഗ്‌നീഷ്യം ചര്‍മ്മത്തിലേക്ക് ഔഷധം പോലെ ആഗിരണം ചെയ്യപ്പെടുന്നു, ഇത് നിങ്ങളുടെ കുഞ്ഞിന്റെ അടിഭാഗം മിനിറ്റുകള്‍ക്കുള്ളില്‍ പാടുകളില്‍ നിന്നും അസ്വസ്ഥതയില്‍ നിന്നും ആശ്വസമേകുവാന്‍ സഹായിക്കുന്നു.
* കട്ടതൈര് – ഡയപ്പര്‍ നല്‍കുന്ന പാടുകള്‍ മാറാന്‍ ഏറ്റവും നല്ല പ്രകൃതിദത്ത പരിഹാരമാണ് കട്ടതൈര്. ഇത് ചര്‍മ്മത്തിന് ഈര്‍പ്പം പകരുന്നു, അതുവഴി ഡയപ്പര്‍ ചുണങ്ങു ബാധിച്ച പ്രദേശത്തെ സുഖപ്പെടുത്തുന്നു. അധിക ചേരുവകളൊന്നുമില്ലാതെ, കട്ടതൈര് ഒരു ക്രീമായി കുഞ്ഞിന്റെ ചര്‍മ്മത്തില്‍ നേരിട്ട് പ്രയോഗിക്കാന്‍ കഴിയും.
* ഓട്‌സ് – ഓട്സിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ നിങ്ങളുടെ കുഞ്ഞിന്റെ ലോലമായ ചര്‍മ്മത്തിന്റെ വീക്കം സുഖപ്പെടുത്താന്‍ സഹായിക്കുന്നു. നിങ്ങള്‍ക്ക് ഒരു പേസ്റ്റ് തയ്യാറാക്കാം അല്ലെങ്കില്‍ ഒരു ഓട്സ് കുളി കുഞ്ഞിന് കൊടുക്കാം. ഇത് ഡയപ്പര്‍ ചുണങ്ങിനുള്ള സ്വാഭാവിക വീട്ടുവൈദ്യമാണ്. കൂടാതെ, ഇത് ചര്‍മ്മത്തിന്റെ ജലാംശം നിലനിര്‍ത്തുകയും ചെയ്യുന്നു.