Featured Hollywood

ഇവാ ലോംഗോറിയ രാഷ്ട്രീയത്തിലേക്കില്ല; പക്ഷേ പറയാനുള്ള കാര്യം പറയുക തന്നെ ചെയ്യും

എന്തിനെക്കുറിച്ചും അഭിപ്രായമുള്ള ഹോളിവുഡ് താരം ഇവാ ലോംഗോറിയയ്ക്ക് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ ആരാധകരെ നഷ്ടമാകുമെന്ന പേടിയോ ആശങ്കയോ ഇല്ല. ആരാധകരെക്കാള്‍ തനിക്ക് പ്രധാനം രാഷ്ട്രീയവും ജനാധിപത്യത്തിലെ മറ്റു കാര്യങ്ങളുമാണെന്ന് നടി പറയുന്നു.

”ബോക്‌സ് ഓഫീസിനേക്കാളും കാഴ്ചക്കാരെക്കാളും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ എന്നിവയുടെ തകര്‍ച്ച, പുസ്തകങ്ങളുടെ നിരോധനം തുടങ്ങിയവയെല്ലാം വളരെ അപകടകരമായ കാര്യങ്ങളാണ്. അവയെക്കുറിച്ച് സംസാരിക്കുകയും നോക്കുകയും വോട്ടുചെയ്യുകയും വാദിക്കുകയും വേണം. അതിനാല്‍ ഇത് വിട്ടുവീഴ്ചയില്ലാത്തതാണ്.” അവര്‍ പറഞ്ഞു.

ഞാന്‍ ജനാധിപത്യത്തെ സംരക്ഷിക്കുകയാണെങ്കില്‍ എനിക്ക് കുറിച്ച് ട്വിറ്റര്‍ ആരാധകരെ നഷ്ടമാകും. അക്കാര്യം എനിക്ക് പ്രശ്‌നമല്ല. ഞാന്‍ പകുതി പ്രേക്ഷകരെ അകറ്റാന്‍ പോകുന്നു.”അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതൊക്കെയാണെങ്കിലും, വൈറ്റ് ഹൗസിലേക്ക് മത്സരിക്കാന്‍ ലോംഗോറിയയ്ക്ക് ഒരു ആഗ്രഹവുമില്ല. അതിനും ലംഗോറിയയ്ക്ക് മറുപടിയുണ്ട്.

”ജനാധിപത്യത്തില്‍ ഏറ്റവും ശക്തരായ ആളുകള്‍ പൗരന്മാരാണ്. നിങ്ങള്‍ ഒരു രാഷ്ട്രീയക്കാരനായി മാറിയാല്‍, നിങ്ങളുടെ കൈകള്‍ കെട്ടിയിടപ്പെടും. നിങ്ങള്‍ പ്രത്യേക താല്‍പ്പര്യങ്ങള്‍ക്ക് വിധേയരാകും നിങ്ങള്‍ ചില വ്യവസായങ്ങള്‍ക്ക് അടിമപ്പെടേണ്ടി വരും.” താരം പറയുന്നു. ”സംഭവിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിഷമിക്കാതെ മനസ്സില്‍ തോന്നുന്നത് വിളിച്ചു പറയാന്‍ കഴിയണമെന്നതാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരു പൗരനെന്ന നിലയില്‍, നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര ഉച്ചത്തില്‍ നിങ്ങളുടെ മനസ്സില്‍ തോന്നുന്നത് സംസാരിക്കാന്‍ കഴിയും.” നടി പറയുന്നു.