ജീന്‍സിന് യുവതീ യുവാക്കളുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടല്ലേ. 170 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വസ്ത്രത്തിന് കാലങ്ങള്‍ക്കിപ്പുറവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.1850ല്‍ കലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡെനിംവസ്ത്രങ്ങള്‍ യൂത്തിന്റെ ഫാഷന്‍ ഐക്കണായി മാറിയതെങ്ങനെയാണ്?
ഡെനിം ജീന്‍സിന്റെ പിറവിക്ക് കാരണമായത് ലെവി സ്‌ട്രോസ് എന്ന അമേരിക്കന്‍ വസ്ത്രവ്യാപാരിയാണ്. ഖനിത്തൊഴിലാളികള്‍ക്ക് വസ്ത്രം തുന്നാനുള്ള തുണിയും ബട്ടന്‍സും സിബുമൊക്കെ നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വേഗം നശിച്ചുപോകുന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് വസ്ത്രം തുന്നമെന്ന് ലെവിക്ക് തോന്നി. അങ്ങനെ കാന്‍വസ് ഉപയോഗിച്ച് വസ്ത്രങ്ങള്‍ തുന്നി നല്‍കി.
1872 ല്‍ ഇറ്റലിയില്‍ നിന്നും പുതിയ ഒരു തുണിത്തരം ഇറക്കുമതി ചെയ്തു. കട്ടികൂടിയ തുണിത്തരം അത്രയും കാലം വസ്ത്രത്തിന് ഉപയോഗിച്ചിരുന്നില്ല. മറ്റൊരാളുടെ സഹായത്തോടെ ലെവി അതുകൊണ്ട് ഒരു ട്രൗസര്‍ തുന്നി. അതിന് അവര്‍ ജീന്‍സ് എന്ന് പേരും നല്‍കി. ധരിക്കാന്‍ സൗകര്യപ്രദമായ ജീന്‍സ് തൊഴിലാളികള്‍ക്ക് ഇഷ്ടമായി.
ജെന്‍ഡര്‍ ന്യൂട്രൽ വസ്ത്രമെന്ന് നിസംശയം വിളിക്കാനാവുന്ന വസ്ത്രമാണ് ജീന്‍സ്. സ്‌കിന്നി, ഫ്‌ളെയേഡ്, ബോയ്ഫ്രണ്ട് ജീന്‍സ്, മോം ജീന്‍സ്, തുടങ്ങിയ 45ഓളം വ്യത്യസ്തമാര്‍ന്ന ജീന്‍സുകളുണ്ട്. അതിന് പുറമേ പല നിറത്തിലുള്ള ജീന്‍സുകള്‍ ഇന്ന് ലഭ്യമാകുന്നു. കാഷ്വല്‍ വെയറായി ഉപയോഗിക്കുന്ന ജീന്‍സിന് വന്‍ സ്വീകാര്യതയാണ് പൊതു സമൂഹത്തിന്റെ ഇടയിലുള്ളത്.
എന്നാൽ കലാകായിക മല്‍സരങ്ങളില്‍ പടിക്ക് പുറത്തണ് ജീന്‍സിന്റെ സ്ഥാനം . ഓരോ മത്സരത്തിലും ഉചിതമായ വസ്ത്രധാരണ ചട്ടം നിലവിലുള്ളതിനാൽ അത്തരം വസ്ത്രങ്ങൾ ധരിച്ചു മാത്രമേ താരങ്ങള്‍ മൽസരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയൂ. ലോക ചെസ് ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന് ടൂര്‍ണമെന്റിന്റെ ഡ്രസ് കോഡ് പാലിച്ചില്ലെന്ന പേരില്‍ 200 ഡോളര്‍ പിഴയിടാക്കിയിരുന്നു.
ഡ്രസ് കോഡ് അനുസരിച്ചുള്ള വസ്ത്രം ധരിക്കാനായി ചീഫ് ആര്‍ബിറ്റര്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ വസ്ത്രം മാറണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടതിന് പിന്നാലെ കാള്‍സന്‍ ടൂര്‍ണമെന്റില്‍ നിന്നും മാറി. പിന്നീട് ഡ്രസ് കോഡില്‍ ഭേദഗതി വരുത്തിയെന്നും കാൾസന് ജീന്‍സ് ധരിക്കാമെന്നും പറഞ്ഞതിന് പിന്നാലെ അദ്ദേഹം ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയായിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സത്രീകള്‍ ജീന്‍സ് ധരിക്കുന്നതിനോട് പലവര്‍ക്കും വലിയ താല്‍പര്യമില്ല. ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ തിരത് സിങ് റാവത്തിന്റെ ജീന്‍സ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നത് ഭാരതീയ സംസ്‌കാരത്തിന് എതിരാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എങ്കിലും എത്രയൊക്കെ വിമര്‍ശിക്കപ്പെട്ടാലും പ്രായഭേദന്യേ ജീന്‍സ് ഇഷ്ടവസ്ത്രമാണ് എന്നതാണ് സത്യം.