Celebrity

പതിനാറുകാരി നായികയുമായി ഇന്റിമേറ്റ് രംഗം, വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ സീരിയലിനെതിരെ വിമർശനം

16 വയസ്സ് മാത്രം പ്രായമുള്ള നായികയുമായി ഇന്റിമേറ്റ് രംഗം ചിത്രീകരിച്ച ഹിന്ദി സീരിയലിനെതിരെ വ്യാപക വിമർശനം. ‘റിം ജിം’ എന്ന സീരിയലിൽ യഷിക ശർമ എന്ന പ്രായപൂർത്തിയാകാത്ത നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചതിനെതിരെ നടൻ ഹിമാൻഷു അശ്വതിക്കെതിരെയും വിമർശനമുയരുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത നായികയും മുതിർന്ന നടനും തമ്മിലുള്ള ഓൺസ്ക്രീൻ ഇന്റിമസി രംഗങ്ങൾക്കെതിരെ വലിയ വിമർശനമാണ് സീരിയൽ അണിയറപ്രവർത്തകർക്ക് നേരെ ഉയരുന്നത്. സീരിയൽ പ്രൊഡക്‌ഷൻ ഹൗസ് രാജ്യത്തെ നിയമങ്ങളോ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളോ പാലിക്കുന്നില്ലെന്നും വിമർ‍ശനം ഉയരുന്നുണ്ട്. ബാലതാരങ്ങളെയും പ്രായപൂർത്തിയാകാത്ത നടീനടന്മാരെ അഭിനയിപ്പിക്കുമ്പോൾ കർശന വ്യവസ്ഥകൾ പാലിക്കപ്പെടണമെന്നും നിർ‍ദേശം ഉയർന്നു.

സീരിയലിന്റെ വിഡിയോ ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇവർക്കെതിരെ വ്യാപകവിമർശനം ഉയർന്നത്. യഷിക നന്നായി അഭിനയിക്കുമെങ്കിലും പെൺകുട്ടിയുടെ പ്രായം പരിഗണിക്കണമെന്നും ഇത്തരംസീരിയലുകളിൽ പ്രായപൂർത്തിയാകത്തവരെ അഭിനയിപ്പിക്കരുതെന്നും ബാലവകാശ സംരക്ഷണ ഗ്രൂപ്പുകളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.

സീരിയലുകളും സെൻസറിങ്ങിന് വിധേയമാകണമെന്നും കുട്ടികളെ ഇത്തരം രംഗങ്ങളിൽ അഭിനയിപ്പിക്കുന്നതിനെതിരെ നടപടിയുണ്ടാകണമെന്നും അഭിപ്രായം ഉയരുന്നുണ്ട്.