Hollywood

ഉറക്കമില്ലാത്ത രാത്രികള്‍; ഇരട്ടക്കുട്ടികളുടെ അമ്മയാകുന്നതിന്റെ വെല്ലുവിളിയെക്കുറിച്ച് ഹിലാരി സ്വാങ്ക്

ഇരട്ടക്കുട്ടികളുടെ അമ്മയാകുന്നത് വെല്ലുവിളികള്‍ നിറഞ്ഞത് പോലെയാണെന്ന് ഹോളിവുഡ് നടി ഹിലാരിസ്വാങ്ക്്. തിങ്കളാഴ്ച, ന്യൂയോര്‍ക്കിലെ എസ് വിഎ തിയേറ്ററില്‍ ഓസ്‌കാര്‍ ജേതാവായ 49 കാരിയായ നടി, തന്റെ പുതിയ ചിത്രമായ ഓര്‍ഡിനറി ഏഞ്ചല്‍സിന്റെ പ്രീമിയറില്‍ ആളുകളോട് പ്രത്യേകമായി സംസാരിച്ചു. 2023 ഏപ്രിലില്‍ ആയിരുന്നു സ്വാങ്കിനും ഭര്‍ത്താവ് ഫിലിപ്പ് ഷ്‌നൈഡര്‍ക്കും ഇരട്ടക്കുട്ടികളായ മകള്‍ ആയയൂം മകന്‍ ഓമിനും ഉണ്ടായത്. ഇരട്ടകള്‍ക്കൊപ്പം രാത്രികള്‍ ‘കഠിനമാണ്’ എന്ന് നടി പറയുന്നു.

ഒരാളെ ഉറക്കിക്കഴിയുമ്പോള്‍ അടുത്തയള്‍ ഉണര്‍ന്നിരിക്കും. ”അവര്‍ ഇപ്പോള്‍ ഇഴയുന്ന പ്രായമാണ്. അതിനാല്‍ തന്നെ അവരെ ഒരു തരത്തിലും നിയന്ത്രിക്കാനാകില്ല. അതുകൊണ്ടുതന്നെ രാത്രികള്‍ പകലുകളാകുന്നു” നടി പറയുന്നു. പുതിയ അമ്മ തന്റെ കുഞ്ഞുങ്ങളുടെ പേരുകള്‍ക്ക് പിന്നിലെ പ്രത്യേക അര്‍ത്ഥം വെളിപ്പെടുത്തി. ”അയാ ഞങ്ങള്‍ ലെബനനില്‍ കണ്ടുമുട്ടിയ ഒരു സിറിയന്‍ അഭയാര്‍ത്ഥിയായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു ധൈര്യശാലിയായ പെണ്‍കുട്ടിയായിരുന്നു. അവള്‍ വളരെ സുന്ദരിയാണ്. അതുകൊണ്ടാണ് പെണ്‍കുട്ടിക്ക് അയാ എന്നു പേരിട്ടത്. എത്ര മഹത്തായ പേര്,” അവള്‍ പങ്കുവെച്ചു. ‘ഓം’ ആദ്യത്തെ സാര്‍വത്രിക ശബ്ദമായി കണക്കാക്കപ്പെടുന്നു, എല്ലാ ആളുകളെയും ഒന്നിപ്പിക്കുന്നു, അത് വളരെ അനുയോജ്യമാണെന്ന് തോന്നുന്നു. മകന്‍ ഓമിനെ സംബന്ധിച്ചിടത്തോളം, സ്വാങ്ക് പറഞ്ഞു”

നടി പുതിയ സിനിമ ലയണ്‍സ്‌ഗേറ്റിന്റെ പുതിയ ചിത്രത്തില്‍, സ്വാന്‍ക് ഷാരോണ്‍ സ്റ്റീവന്‍സ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ”കെന്റക്കിയിലെ ചെറുപട്ടണത്തിലെ ഒരു ഹെയര്‍ഡ്രെസ്സര്‍ തന്റെ രണ്ട് പെണ്‍മക്കള്‍ക്കായി കഠിനാധ്വാനം ചെയ്യുന്ന വിഭാര്യനായ എഡ്ഡിയെ കണ്ടുമുട്ടുമ്പോള്‍ ഒരു പുതിയ ലക്ഷ്യബോധം കണ്ടെത്തുന്നു.” അലന്‍ റിച്ച്‌സണ്‍ ആണ് എഡ്ഡിയെ അവതരിപ്പിക്കുന്നത്്. തമല ജോണ്‍സ്, ആമി ആക്കര്‍, ഡ്രൂ പവല്‍, സ്‌കൈവാള്‍ക്കര്‍ ഹ്യൂസ്, എമിലി മിച്ചല്‍ എന്നിവരും അഭിനയിക്കുന്ന ഓര്‍ഡിനറി ഏഞ്ചല്‍സ് സംവിധാനം ചെയ്തിരിക്കുന്നത് ജോണ്‍ ഗണ്‍ ആണ്.