Oddly News

പൂച്ചയെപ്പോലെ മുരളും, കൈകള്‍ നക്കും, ചീത്ത പറയും; ‘മിസ് പര്‍’, ഇത് സ്വയം പൂച്ചയാണെന്ന് വിചാരിക്കുന്ന സ്‌കൂള്‍ടീച്ചര്‍

സ്വയം പൂച്ചയാണെന്ന് വിചാരിക്കുന്ന ഒരു അദ്ധ്യാപികയുടെ വിചിത്രമായ പെരുമാറ്റം സ്‌കൂളിലെ വിദ്യാര്‍ത്ഥികളേയും അവരുടെ മാതാപിതാക്കളേയും ആശങ്കയിലാക്കി. ഓസ്‌ട്രേലിയയിലെ ഒരു ഹൈസ്‌കൂളിലാണ് സംഭവം. അദ്ധ്യാപികയുടെ പെരുമാറ്റം പൂച്ചയ്ക്ക് സമാനമായ രീതിയിലാണെന്നതാണ് മാതാപിതാക്കളെയും കുട്ടികളെയും ഒരുപോലെ അമ്പരപ്പിക്കാന്‍ കാരണമായത്.

ക്വീന്‍സ്ലാന്‍ഡിലെ ലോഗന്‍ സിറ്റിയിലുള്ള മാര്‍സ്ഡന്‍ സ്റ്റേറ്റ് ഹൈസ്‌കൂളിലെ ഒരു അധ്യാപികയുടേതാണ് വിചിത്രസ്വഭാവം. അവരെ ”മിസ് പര്‍” എന്ന് വിളിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥികളെ ചീത്ത പറയുകയും അതിന് ശേഷം പൂച്ചകള്‍ ചെയ്യാറുള്ളത്‌പോലെ സ്വന്തം കൈയുടെ പിന്‍ഭാഗം നക്കുകയും ചെയ്തു.

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത അധ്യാപികയുടെ ഫോട്ടോകളില്‍ അവള്‍ പൂച്ച ചെവി തലപ്പാവും ധരിച്ചിരിക്കുന്നത് കാണാം. ”ക്ലാസില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വിദ്യാര്‍ത്ഥികളോട് മുറുമുറുക്കാറുണ്ട്. അവര്‍ കേള്‍ക്കാത്തപ്പോള്‍ പൂച്ചയെപ്പോലെ അലറുകയും മുരളുകയും ചെയ്യുന്നു,” ഒരു രക്ഷിതാവ് കൊറിയര്‍-മെയിലിനോട് പറഞ്ഞു. അതുപോലെ തന്നെ അവള്‍ ക്ലാസ്സിലിരുന്ന് കൈകള്‍ നക്കുന്നത് തികച്ചും വെറുപ്പുളവാക്കുന്നതാണെന്നാണ് മാതാപിതാക്കളുടെ പരാതി.

വിചിത്രമായ കഥ ഓണ്‍ലൈനില്‍ വൈറലാകുകയും ക്വീന്‍സ്ലാന്‍ഡിലെ വിദ്യാഭ്യാസ വകുപ്പില്‍ എത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം സംശയാസ്പദമായ അധ്യാപിക എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്റെ പേരിന്റെ ആദ്യാക്ഷരം കണക്കാക്കിയാണ് തന്നെ ‘മിസ് പര്‍’ എന്ന് വിളിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടതായി അവകാശപ്പെട്ടു. ഫാക്കല്‍റ്റിയില്‍ നിന്നും അധ്യാപക യൂണിയനില്‍ നിന്നും മതിയായ പിന്തുണ ലഭിച്ചിട്ടും ടീച്ചര്‍ ഇപ്പോള്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നില്ലെന്ന് കൊറിയര്‍-മെയില്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *