Lifestyle

പ്ലാസ്റ്റിക് സ്റ്റൂളുകളിലെ നടുവിലുള്ള ദ്വാരം വെറുതെയല്ല; കാരണമറിയാ​മോ?

പല ആകൃതിയിലും വലുപ്പത്തിലും തടിയിലും മെറ്റലിലും പ്ലാസ്റ്റിക്കിലുമൊക്കെ നിര്‍മിക്കുന്ന സ്റ്റൂളുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. കുറഞ്ഞ വില, കുറഞ്ഞ ഭാരം, കൈകാര്യം ചെയ്യാനുള്ള സൗകര്യം എന്നിവയെല്ലാം പ്ലാസ്റ്റിക് സ്റ്റൂളുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാകാന്‍ കാരണമാണ്.

എന്നാല്‍ പ്ലാസ്റ്റിക് സ്റ്റൂളുകള്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്ലാസ്റ്റിക് സ്റ്റൂളുകള്‍ മുകള്‍ പ്രതലത്തില്‍ മധ്യഭാഗത്തായി കാണപ്പെടുന്ന ദ്വാരമാണ് ഇവ. വെറും ഡിസൈനായി മാത്രം കാണേണ്ട ഇതിനെ. അതിന് പ്രായോഗികമായ പല ഉപയോഗങ്ങളുണ്ട്.

പ്ലാസ്റ്റിക് സ്റ്റൂളുകളുടെ നടുവിലായി വൃത്താകൃതിയിലാണ് ഈ ദ്വാരം കാണുന്നത്. അവയുടെ ഘടന പെട്ടെന്ന് തകര്‍ന്ന് പോകാതെ കുറെ കാലം നീണ്ട് നില്‍ക്കുന്നതിന് വേണ്ടിയാണ്. സ്റ്റൂളുകളില്‍ ഒരു വ്യക്തി വന്നിരിക്കുകയോ ഭാരമേറിയ വസ്തുക്കള്‍ വയ്ക്കുകയോ ചെയ്യുമ്പോള്‍ പ്രയോഗിക്കുന്ന ബലം വികേന്ദ്രീകരിച്ച് പോകാനായി ദ്വാരങ്ങള്‍ സഹായിക്കും.

ഒന്നിലധികം സ്റ്റൂളുകള്‍ പലപ്പോഴും ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെക്കാറുണ്ട്.ഇത്തരത്തിൽ അടുക്കി വെക്കുമ്പോള്‍ സ്റ്റൂളുകള്‍ക്കിടയില്‍ ഒരു വാക്വം രൂപപ്പെുന്നു. തുടര്‍ന്ന് ഒന്നില്‍ നിന്ന് മറ്റൊന്നിനെ വേർപ്പെടുത്താനായി ബുദ്ധിമുട്ടാകുകയും ചെയ്യുന്നു. വായുവിന്റെ മര്‍ദം ലഘുകരിക്കാനായി ദ്വാരത്തിന് സാധിക്കുന്നു. ഫലമോ വളരെ വേഗത്തില്‍ സ്റ്റൂളുകള്‍ വേര്‍പ്പെടുത്താനായി സാധിക്കുന്നു.

ചുമന്ന് കൊണ്ട് പോകുന്ന സമയത്ത് കൂടുതല്‍ സൗകര്യം ഒരുക്കാനായി ദ്വാരങ്ങള്‍ സഹായിക്കുന്നു. ദ്വാരത്തില്‍ പിടിച്ച് വളരെ വേഗത്തില്‍ നീക്കനായി സാധിക്കും.

ഒരോ സ്റ്റൂളിന്റെയും അനുപാതികമായിരിക്കണം ദ്വാരത്തിന്റെ വലുപ്പവും. ദ്വാരം ചെറുതാണെങ്കില്‍ മര്‍ദം വികേന്ദ്രീകരിച്ചു വിടുന്നതില്‍ വ്യത്യാസം അനുഭവപ്പെടാനായി സാധ്യതയുണ്ട്. വിരലുകള്‍ കടന്നുചെല്ലാത്ത രീതിയില്‍ ചെറുതാണ് ദ്വാരമെങ്കില്‍ സൗകര്യപ്രദമായി സ്റ്റൂളുകള്‍ എടുത്തുകൊണ്ടുപോകാനായി ബുദ്ധിമുട്ടായിരിക്കും.