ദോശയും ഇഡ്ഡലിയും ഒക്കെയാണ് മിക്കവരുടെയും രാവിലത്തെ ഭക്ഷണം ഒപ്പം സാമ്പാറും ചമ്മന്തിയും ഉണ്ടെങ്കില്‍ സംഗതി ഉഷാറായി ഏതെങ്കിലുമൊരു ദിവസം അരിയും ഉഴുന്നും വെള്ളത്തില്‍ കുതിര്‍ക്കാന്‍ മറന്നു പോയാല്‍ പണി പാളും
ഇനി ആ ടെന്‍ഷന്‍ വേണ്ട അരിയും ഉഴുന്നും കുതിര്‍ക്കുക തന്നെ അധിക സമയം കളയാതെ ക്രിസ്പി ദോശ ഉണ്ടാക്കാം അരിയും ഉഴുന്നും പാവ് പുളിക്കാന്‍ വയ്ക്കാതെ പെട്ടെന്ന് മൊരിഞ്ഞ ദോശ എങ്ങനെ ഉണ്ടാക്കാം
മിക്‌സിയുടെ ജാര്‍ ഇലേക്ക് 2 കപ്പ് അരിപ്പൊടിയും കാല്‍കപ്പ് ഗോതമ്പുപൊടിയും അതേ അളവില്‍ തൈരും ഒരു ഉരുളക്കിഴങ്ങും ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക ആ മാവിലേക്ക് ഒരു നുള്ള് ബേക്കിംഗ് സോഡയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് അപ്പോള്‍തന്നെ ദോശക്കല്ലില്‍ നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കുക നല്ല രുചിയുള്ള ക്രിസ്പി ദോശ റെഡി ഇനി അധികം സമയം കളയാതെ എളുപ്പത്തില്‍ ദോശ ഉണ്ടാക്കാം