Healthy Food

മരുന്നും വ്യായാമവും ഇല്ലാതെയു അമിതവണ്ണം നിയന്ത്രിക്കാം, ഇതൊന്ന് പരീക്ഷിക്കൂ…

മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്.

ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും അമിതവണ്ണത്തെ നിയന്ത്രിയ്ക്കാന്‍ സഹായിയ്ക്കുന്ന കാര്യമാണ്….

  • പരിപ്പ്, കടല തുടങ്ങിയ പരിപ്പു -പയര്‍ വര്‍ഗങ്ങള്‍ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. സൂപ്പ്, സ്റ്റ്യൂ, സാലഡ് ഇവ തയാറാക്കുമ്പോള്‍ പരിപ്പു പയര്‍ വര്‍ഗങ്ങള്‍ കൂടി ചേര്‍ക്കാം. ഇങ്ങനെ നാരുകളുടെ അളവും രുചിയും വര്‍ധിപ്പിക്കാനാകും.
  • പാത്രത്തിന്റെ പകുതിഭാഗം നാരുകളടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്താം. ദിവസവും മൂന്നു തവണ പച്ചക്കറികളും രണ്ടു തവണ പഴങ്ങളും കഴിക്കണം. പച്ച നിറമുള്ള പച്ചക്കറികള്‍, ഇലക്കറികള്‍ ഇവയെല്ലാം നാരുകളാല്‍ സമൃദ്ധമാണ്. ഇവ സാലഡ് രൂപത്തില്‍ കഴിക്കാം.
  • സ്മൂത്തി തയാറാക്കുമ്പോള്‍ വാഴപ്പഴം, ബെറി, അവക്കാഡോ, ചീര, കെയ്ല്‍ തുടങ്ങി പലതരം പച്ചക്കറികളും പഴങ്ങളും കൂടി ചേര്‍ക്കാം. ഇങ്ങനെ ചെയ്താല്‍ സ്മൂത്തിയുടെ പോഷക മൂല്യവും നാരുകളുടെ അളവും കൂടും.
  • തവിടോടു കൂടിയ അരിയില്‍ നാരുകളടങ്ങിയിട്ടുണ്ട്. മൈദ പോലെ സംസ്‌കരിച്ച പൊടികള്‍ക്കു പകരം തവിടോടു കൂടിയ ധാന്യങ്ങള്‍ പൊടിച്ച മാവ് ഉപയോഗിച്ചു വിഭവങ്ങള്‍ തയാറാക്കാം. ഇതു ഭക്ഷണത്തിലെ നാരുകളുടെ അളവ് വര്‍ധിക്കാന്‍ സഹായകമാണ്.
  • ചിയ, ഫ്ളാക്സ് സീഡ് തുടങ്ങിയ വിത്തുകളില്‍ നാരുകള്‍ സമൃദ്ധമായുണ്ട്. തൈര്, ഓട്സ് വേവിച്ചത്, സ്മൂത്തി ഇവയിലെല്ലാം പലതരം വിത്തുകള്‍ ചേര്‍ത്തു കഴിക്കുന്നത് നാരുകള്‍ ലഭ്യമാക്കും.
  • പതിവായി നട്സ് ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇവയില്‍ നാരുകളും ആരോഗ്യകരമായ കൊഴുപ്പുമുണ്ട്.
  • ലഘുഭക്ഷണമായി മധുര പലഹാരങ്ങള്‍ക്കു പകരം പഴങ്ങള്‍ കഴിക്കുക. ജ്യൂസിനു പകരം പഴങ്ങള്‍ ഭക്ഷണത്തിലുള്‍പ്പെടുത്താം. പഴച്ചാറുകള്‍ അരിച്ചശേഷം ഉപയോഗിക്കുന്നതു നാരുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കും.

Leave a Reply

Your email address will not be published. Required fields are marked *