Fitness

വ്യായാമം ചെയ്യാന്‍ മടിയാണോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ ആരോഗ്യം നിലനിര്‍ത്താം

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. വ്യായാമം ചെയ്യുന്നത് ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ശീലമാക്കുക. നല്ലതു പോലെ നടന്നാല്‍ തന്നെയും ഗുണമുണ്ടാകും. കോണിപ്പടികള്‍ കയറുക, വാഹനം അകലെ പാര്‍ക്ക് ചെയ്ത് നടക്കുക പോലുള്ളവ തന്നെ ചെയ്യാം.

വ്യായാമം ചെയ്യാതിരുന്നാല്‍ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ രൂപപ്പെടും. ഇത് രോഗകാരണമാകും. വ്യായാമം ചെയ്താല്‍ ഫ്രീ റാഡിക്കലുകള്‍ ഒഴിവാക്കാനാകും. വ്യായാമം ചെയ്താല്‍ അമിത വണ്ണം ഒഴിവാക്കാം. പല രോഗങ്ങളും മരുന്നുകളും അകറ്റി നിര്‍ത്താം. എന്നാല്‍ പലര്‍ക്കും വ്യായാമം ചെയ്യാന്‍ താല്പര്യമില്ല. എന്നാല്‍ വ്യായാമത്തിന് പകരം ചില കാര്യങ്ങള്‍ ചെയ്ത് നിങ്ങള്‍ക്ക് ആരോഗ്യം നിലനിര്‍ത്താവുന്നതാണ്……

  • ട്രെക്കിങിന് പോവുക – യാത്ര പോകുന്ന അവസരങ്ങളില്‍ കഴിവതും നടന്നു കൊണ്ട് സ്ഥലങ്ങള്‍ കാണുക. നിങ്ങള്‍ക്ക് അവധിക്കാലം ആസ്വദിക്കുന്നതിനോടൊപ്പം തന്നെ കുറച്ച് കലോറിയും ശരീരത്തില്‍ നിന്ന് കളയുവാന്‍ ഇതിലൂടെ കഴിയുന്നു. പോകുന്ന സ്ഥലവും ആളുകളെയും പരിചയമാകുന്നതോടൊപ്പം തന്നെ ശരീരത്തിനും ഗുണകരമാണ് ഇവ.
  • കിടക്കയില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ – കിടക്കയില്‍ തന്നെ ഇരുന്നുകൊണ്ട് ചില വ്യായാമങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കും. ശരീരം വിടര്‍ത്തി സ്‌ട്രെച്ചിങ് വ്യായാമം ചെയ്യാം, പ്ലാങ്ക് ചെയ്യാം. കിടക്കയില്‍ ആയതിനാല്‍ വീഴും എന്ന ഭയവും ആവശ്യമില്ല. നിങ്ങള്‍ നിങ്ങളുടെ ദിവസം തുടങ്ങുന്നതിന് മുന്‍പായി അതിരാവിലെയാണ് ഇത് ചെയ്യേണ്ടത്. നിങ്ങള്‍ക്ക് അനാരോഗ്യകരമായ ഭക്ഷണരീതി ഉണ്ടെങ്കില്‍, ഈ പറഞ്ഞ രസകരമായ വ്യായാമ രീതികളില്‍ ഏര്‍പ്പെടുന്നത് ഒന്നും തന്നെ നിങ്ങളുടെ ശരീരത്തില്‍ ഗുണം ചെയ്യുകയില്ല.
  • വേഗത്തിലുള്ള നടത്തം – നിങ്ങള്‍ക്ക് കഴിയുന്നത്ര കൂടുതല്‍ ചുവടുകള്‍, കഴിയുന്നത്ര വേഗത്തില്‍ നടക്കുക. ഒരു നിശ്ചിത സമയം ഈ പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുവാനായി നിങ്ങള്‍ക്ക് മാറ്റിവയ്ക്കാം. നിങ്ങള്‍ ഒട്ടും നടക്കാത്ത ആളാണെങ്കില്‍, ഇന്ന് തന്നെ തുടങ്ങുക. വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി നടക്കുവാന്‍ തുടങ്ങുക. കുറച്ച് ദിവസം ഇത് ചെയ്തു കഴിയുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഇത് വരുത്തിയ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയുവാന്‍ സാധിക്കുന്നതാണ്.
  • ജമ്പിങ് റോപ്പ് – ശരീരത്തിന് ആകമാനം ഗുണം ചെയ്യുന്ന ഈ വ്യായാമം നിങ്ങളുടെ എല്ലുകളെയും പേശികളെയും ബലപ്പെടുത്തി ആരോഗ്യം സംരക്ഷിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു. ഇത് ചെയ്യുവാന്‍ പ്രായം ഒരു തടസ്സമേയല്ല.
  • നൃത്തം – ഈ രസകരമായ പ്രവര്‍ത്തി നിങ്ങള്‍ക്ക് വിനോദം പകരുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുവാനും സഹായിക്കുന്നു. നിങ്ങള്‍ സംഗീതം ഇഷ്ടപ്പെടുന്ന, അതിനൊത്ത് ചുവടുകള്‍ വയ്ക്കുവാന്‍ താല്പര്യമുള്ള ആളാണ് എങ്കില്‍, നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏത് നൃത്തരൂപം വേണമെങ്കിലും തിരഞ്ഞെടുത്ത് ഇത് ആരംഭിയ്ക്കാം.