Health

ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം ചെയ്താൽ ആയുസ്സ് കൂടുമോ? ദീർഘായുസ്സിനുള്ള എളുപ്പവഴിയുമായി പുതിയ പഠനം

ആരോഗ്യം മെച്ചപ്പെടുത്താൻ യഥാർത്ഥത്തിൽ എത്രത്തോളം വ്യായാമം വേണമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പുതിയ ഗവേഷണങ്ങൾ നൽകുന്ന ഉത്തരം ലളിതമാണ്: ആഴ്ചയിൽ ഏകദേശം 150 മിനിറ്റ്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പുറത്തുവിട്ട പഠനമനുസരിച്ച്, ഇത്രയും സമയം ശാരീരിക അധ്വാനത്തിൽ ഏർപ്പെടുന്നത് അകാല മരണം ഒഴിവാക്കാനും ആയുസ്സ് വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിനായി കഠിനമായ വർക്കൗട്ടുകളോ ദിവസവും ജിമ്മിൽ പോകുന്നതോ ആവശ്യമില്ല; കൃത്യമായ ഇടവേളകളിലുള്ള മിതമായ ചലനങ്ങൾ തന്നെ വലിയ മാറ്റമുണ്ടാക്കും. നിർദ്ദേശിക്കപ്പെട്ട വ്യായാമത്തിന്റെ അളവ് വിദഗ്ധരുടെ അഭിപ്രായത്തിൽ ആഴ്ചയിൽ 150 Read More…

Featured Fitness

വ്യായാമം നിങ്ങളുടെ ജീവനെടുക്കാതിരിക്കാൻ; ജിമ്മിൽ പോകും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ജിമ്മില്‍ വ്യയാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീണു മരിക്കുന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെയായി വര്‍ധിക്കുന്നുണ്ട്. വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും, അത് സുരക്ഷിതമായി ചെയ്യേണ്ടത് അത്യാവശ്യമാണ്. ജിമ്മിൽ പോകാൻ തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ: ഹൃദയാരോഗ്യം വിലയിരുത്തുക: വ്യായാമം തുടങ്ങുന്നതിനു മുമ്പ് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യം ഒരു ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കുക. പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുണ്ടെങ്കിൽ ഒരു ഹൃദയ പരിശോധന നടത്തുന്നത് നല്ലതാണ്. ഡോക്ടറുടെ നിർദ്ദേശം തേടുക: പരിശോധനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തുകയാണെങ്കിൽ, വ്യായാമം Read More…

Fitness

നിത്യേന നടന്നിട്ടും പ്രയോജനമില്ലേ? വെറുതെ കൈയും വീശി നടന്നിട്ട് കാര്യമില്ല, ആരോഗ്യത്തിനായ് നല്ല നടപ്പ്

നിത്യേന നടന്നിട്ടും പ്രയോജനമില്ലെന്ന് പരാതി പറയുന്നവരുണ്ട്. എന്നാല്‍ പരാതി പറയുന്നതിന് മുന്‍പ് നടക്കുന്ന രീതി ശരിയാണോയെന്ന് ആദ്യം ശ്രദ്ധിക്കണം. വെറുതെ കൈയും വീശി നടന്നിട്ട് കാര്യമില്ല. അതിന് ചില കാര്യങ്ങള്‍ അറിയണം. വ്യായാമങ്ങളില്‍ ഏറ്റവും ചെലവ് കുറഞ്ഞതും എന്നാല്‍ ഏറെ ഉപകാരപ്രദവുമായ ഒന്നാണ് നടത്തം. ഏത് പ്രായക്കാര്‍ക്കും ചെയ്യാവുന്ന നല്ലൊരു വ്യായാമമെന്ന പ്രത്യേകതയും ഇതിനുണ്ട്. നടക്കുന്നത് ലളിതമായ വ്യായാമമാണെങ്കിലും ഇതിനും മറ്റ് വ്യായാമങ്ങളെപ്പോലെ വാംഅപ് ആവശ്യമാണ്. വാംഅപ്പ് ചെയ്യാതെ നടത്തം തുടങ്ങരുത്. കൈകാലുകള്‍ ഇരുവശങ്ങളിലേക്ക് ചലിപ്പിച്ചതിന് ശേഷം Read More…

Fitness

സമൂഹ മാധ്യമത്തില്‍ കണ്ട ട്രെൻഡിങ് വ്യായാമം പരീക്ഷിച്ചു; യുവതിക്ക് ഗുരുതര പരുക്ക്

മാലിബു : വ്യായാമം ആരോഗ്യകരമായ ശരീരത്തിന് നിര്‍ബന്ധമായും വേണ്ട ഒന്നാണ്. എന്നാല്‍ തെറ്റായ രീതിയിലുള്ള വ്യായാമ രീതി ഗുണത്തിന് പകരം ദോഷമായിരിയ്ക്കും ശരീരത്തിന് നല്‍കുക. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനുള്ള വ്യായാമം പരിക്ക് ഏല്‍പ്പിച്ചതിനെ കുറിച്ച് പറയുകയാണ് കാലിഫോര്‍ണിയന്‍ ഫിറ്റ്നസ് പരിശീലക ക്രിസ്റ്റീന ഷ്മിഡ്റ്റ്. ബാര്‍ബെല്‍ ഹിപ്പ് ത്രസ്റ്റ് എന്ന വ്യായാമമാണ് 24കാരിയായ ഷ്മിഡ്റ്റിന് പരുക്കേല്‍പ്പിച്ചത്. സമൂഹ മാധ്യമത്തിലൂടെയാണ് ഈ വ്യായാമത്തെ സംബന്ധിച്ച്  ഷ്മിഡ്റ്റിന് അറിവ് ലഭിച്ചത്. ഗ്ലൂട്ട് പേശികളെ വികസിപ്പിക്കുന്നതിനും കാലുകള്‍ക്ക് ആകര്‍ഷകമായ രൂപം നല്‍കുന്നതിനുമാണ് ഈ Read More…

Fitness

വ്യായാമം ചെയ്യാന്‍ കഴിയാത്തവര്‍ക്കും ഇനി ഫിറ്റ് ആകാം; എന്താണ് മയോ സ്റ്റിമുലേഷന്‍ ?

വ്യായാമം ചെയ്യാനായി സാധിക്കാത്ത ഒരുപാട് വ്യക്തികളുണ്ട്. പ്രായം കൂടിയവര്‍, ഒരു സൈഡ് തളര്‍ന്ന് കിടക്കുന്ന സ്ട്രോക്ക് പേഷ്യന്റ്സ് നടക്കാനായി സാധിക്കാത്തവര്‍ പോളിയോ ബാധിച്ചവര്‍ , ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികള്‍ ഇവരെ സംബന്ധിച്ചിടത്തോളം വര്‍ക്കൗട്ടുകള്‍ ചെയ്യാനായി പ്രയാസമാണ്. കാരണം അവരുടെ ശരീരം അതിന് അനുവദിക്കാറില്ല. അവിടെയാണ് അഡ്വാന്‍സ്ഡ് ഫിസിയോതെറാപ്പി പ്രോട്ടോക്കോളുകളുടെ ആവശ്യം വരുന്നത്. കൃത്യമായ ശാരീരിക പരിശോധനയിലൂടെ അവരുടെ പ്രായം അവരുടെ അവശതകള്‍ മനസ്സിലാക്കി അവരുടെ ദുര്‍ബലമായ മസിലുകള്‍ മനസ്സിലാക്കി ആ ഭാഗത്തേക്ക് കൂടുതല്‍ മൂവ്മെന്റ് എയ്റോബിക് Read More…

Fitness

പടികള്‍ കയറുന്നതാണോ, നടത്തമാണോ വ്യായാമത്തിന് ബെസ്റ്റ്? ഇത് അറിഞ്ഞിരിക്കാം

ശരീരം ഫിറ്റായിരിക്കാനായി ആഗ്രഹിക്കുന്ന വ്യക്തികളായിരിക്കും അധികവും. എന്നാല്‍ വ്യായാമം ചെയ്യാനായി ചിലപ്പോള്‍ സമയം ലഭിക്കില്ല. ഇനി ജിമ്മില്‍ പോകാമെന്ന് വെച്ചാലോ അപ്പോഴും പണം വില്ലനാകുന്നു. എന്നാല്‍ പടികള്‍ കയറുന്നതും നടക്കുന്നതും ജീവിതശൈലിയുടെ ഭാഗമാക്കുന്നത് ഫിറ്റ്നസിന് സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പടികള്‍ കയറുന്നത് ആരോഗ്യകരമായ പ്രവര്‍ത്തനമാണ്. നിരവധി പേശികള്‍ക്ക് ഇത് ഗുണം ചെയ്യുന്നു, ഒപ്പം ഹൃദയസംബന്ധമായ ആരോഗ്യം മെച്ചപ്പെടുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. വളരെ വേഗത്തില്‍ കാലറി കത്തിക്കാനായി പടികള്‍ കയറുന്നത് സഹായിക്കുന്നു. ആഴ്ചയില്‍ 30 മിനിറ്റ് പടികള്‍ Read More…

Lifestyle

മനസ് ശാന്തമാകാന്‍ ടെന്‍ഷന്‍ റിലീഫ് ടെക്‌നിക്‌സ്

ചെറിയ പ്രശ്‌നങ്ങള്‍ പോലും ചിലരെ അടിമുടി ഉലച്ചുകളയും. മറ്റുചിലര്‍ ഏത് വലിയ പ്രതിസന്ധിയെയും അനായാസം തരണം ചെയ്യും. പ്രശ്‌നങ്ങളില്‍ തളന്നുപോകാത്ത ഉറച്ച മനസുള്ളവര്‍ക്കേ ജീവിതത്തില്‍ അനായാസ വിജയം സാധ്യമാവുകയുള്ളൂ. ഈ മനക്കരുത്ത് രണ്ടു രീതിയില്‍ ഒരാളില്‍ രൂപപ്പെടാം. ഒന്ന് പാരമ്പര്യമായി ലഭിക്കുന്നതാണ്. പ്രതിസന്ധികളെ സധൈര്യം നേരിടാന്‍ കഴിയുന്നവരാണ് മാതാപിതാക്കളെങ്കില്‍ മക്കള്‍ക്കും ആ ഗുണം ലഭിക്കും. അല്ലെങ്കില്‍ അവര്‍ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യുന്നുവെന്ന് മക്കള്‍ കണ്ടും കേട്ടും പഠിക്കുന്നു. വളരെ വേഗം മാനസികമായി തളരുന്നകൂട്ടത്തിലാണ് അച്ഛനമ്മമാരെങ്കില്‍ കുട്ടികളിലും Read More…

Fitness

മാനസിക സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വ്യായാമം

നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പോലും വേണ്ടതിലധികം മാനസിക സമ്മര്‍ദ്ദം ഒരാള്‍ക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തില്‍ കൗമാരക്കാരില്‍ തുടങ്ങി പ്രായമുള്ള ആളുകള്‍ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ സമ്മര്‍ദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഒഴിവാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നീണ്ടുനില്‍ക്കുന്ന സമ്മര്‍ദ്ദം നിങ്ങളുടെ Read More…

Fitness

നൃത്തം ചെയ്യാന്‍ ഇഷ്ടമാണോ ? വെറുതെ വേണ്ട, നേടാം ശരീരത്തിന് ഈ ആരോഗ്യ ഗുണങ്ങള്‍

ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ഡാന്‍സ് ചെയ്യുന്നത് ബുദ്ധിശക്തിയും ഓര്‍മശക്തിയും കൂട്ടും. ഓര്‍മക്കുറവുള്ളവര്‍ക്ക് നൃത്തം ഏറെ നല്ലതാണ്. ഏത് പ്രായക്കാര്‍ക്കും നൃത്തം ചെയ്യാന്‍ സാധിയ്ക്കും. നൃത്തത്തെ ഒരു വ്യായാമമായി പോലും കണക്കാക്കാന്‍ സാധിയ്ക്കും. നൃത്തം ചെയ്യാന്‍ തയ്യാറാണെങ്കില്‍ എണ്ണമറ്റ ശാരീരിക, മാനസിക, വൈകാരിക ആരോഗ്യ ഗുണങ്ങള്‍ ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും. നൃത്തം ചെയ്യുന്നത് മൂലം ശരീരത്തിന് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം…..