കുഴഞ്ഞുവീണു മരണം ഇപ്പോള്‍ സ്ഥിരം കാണുന്ന വാര്‍ത്തയാണ്. മനുഷ്യന്‍ നിമിഷനേരം കൊണ്ട് മരിച്ചു വീഴുന്ന സംഭവങ്ങളാണ് അതിലധികവും. ജോലി ചെയ്യുമ്പോഴും, വ്യായാമത്തിനിടയിലും, നൃത്തം ചെയ്യുമ്പോഴും, സംസാരിക്കുമ്പോഴുമൊക്കെ ആളുകള്‍ ഹൃദയാഘാതം നിമിത്തം മരിച്ചു വീഴുന്നു.
ഇതിനെല്ലാം കാരണം ഹൃദയത്തില്‍ രക്തം എത്താത്തതിനാല്‍ അവരുടെ ധമനികളില്‍ തടസ്സം ഉടലെടുക്കുന്നതും ഒപ്പം ശരീരത്തില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടാകുന്നതുമാണ്. ഇത്തരക്കാര്‍ക്ക് വൈദ്യസഹായം ഉടനെ ലഭ്യമായിലെങ്കില്‍ മരണ സാധ്യത ഏറെയാണ് . ചീത്ത കൊളസ്ട്രോള്‍ ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. അത് ശരീരത്തില്‍ കൂടാതിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്.
ഹൃദയധമനികളുടെ തടസ്സം നീക്കുന്നതിനും ഹൃദയസ്തംഭനം ഒഴിവാക്കുന്നതിനുമുള്ള 7 മാര്‍ഗങ്ങള്‍
- ആരോഗ്യകരമായ ഭക്ഷണക്രമം –
ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസ്തംഭനം സംഭവിക്കുന്നത് കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ പ്‌ളാക്ക് ധമനികളില്‍ പറ്റിനില്‍ക്കുകയും ഇതുമൂലം ധമനികളില്‍ തടസ്സം സൃഷ്ടിക്കുന്നതിനാലുമാണ് .
അനാരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ ഹൃദയരോഗ്യം സംരക്ഷിക്കേണ്ടതിനു ഒഴിവാക്കേണ്ടതുണ്ട്. പുറത്തുനിന്ന് സംസ്‌കരിച്ചതും പായ്ക്ക് ചെയ്തതുമായ ഭക്ഷണം കഴിക്കുന്നതിന് പകരം ഇലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍, ഫ്രഷ് പഴങ്ങള്‍, മുട്ട, മത്സ്യം, ബദാം, വിത്തുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുക.
- വ്യായാമം
വ്യായാമം ധമനികളില്‍ പ്ലാക്ക് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. ഇതിനായി പതിവായി വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. എല്ലാ ദിവസവും സൈക്കിള്‍ ഓടിക്കുക, നീന്തുക, ഓടുക, നടക്കുക, ജോഗ് ചെയ്യുക ഇതെല്ലാം മികച്ച വ്യായാമ മാര്‍ഗങ്ങളാണ് .
- പുകവലി ഉപേക്ഷിക്കുക
പുകവലി ശ്വാസകോശത്തിനു മാത്രമല്ല ഹൃദയത്തിനും ദോഷം ചെയ്യും. സിഗരറ്റ് പുകയില്‍ നിന്ന് പുറത്തുവരുന്ന രാസവസ്തുക്കള്‍ ധമനികളില്‍ ഒരു ആവരണം സൃഷ്ടിക്കുകയും ഇത് ധമനികളില്‍ തടസ്സമുണ്ടാകാന്‍ കാരണമാകുകയും ചെയ്യും .
- പിരിമുറുക്കം നിയന്ത്രിക്കുക
നിത്യ ജീവിതത്തില്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം ധമനികളില്‍ വീക്കം ഉണ്ടാക്കുന്നു. കൂടെ അത് വീര്‍ക്കാനും കാരണമാകുന്നു. അതിനാല്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ശാന്തത പാലിക്കുക, ദേഷ്യം നിയന്ത്രിക്കുക , യോഗ, പ്രാണായാമം, ധ്യാനം എന്നിവ ദിവസവും ചെയ്യുക. സുഹൃത്തുക്കളുമായി വിനോദങ്ങള്‍ക്ക് സമയം കണ്ടെത്തുക..
- കൊളസ്‌ട്രോള്‍ പരിശോധിക്കുക– ധമനികളുടെ തടസ്സത്തിന് കാരണം കൊളസ്‌ട്രോള്‍ ആണ്. അതിനാല്‍ കൊളസ്‌ട്രോള്‍ പതിവായി പരിശോധിക്കുക. വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഈ പരിശോധന ശീലമാക്കുക . കൂടാതെ, ബിപി പതിവായി പരിശോധിക്കുക.
- മദ്യം കഴിക്കരുത്
നിങ്ങള്‍ ഹൃദയത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ മദ്യം ഒഴിവാക്കുക. മദ്യത്തിന്റെ ഉപയോഗം കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും ഒരുപോലെ വര്‍ദ്ധിക്കുന്നതിന് കാരണമാകും .
- ഭാരം നിയന്ത്രിക്കുക
അമിതഭാരം കൊളസ്‌ട്രോള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം , പ്രമേഹം എന്നിവയ്ക്ക് കാരണമാകുന്നു . അതിനാല്‍ ശരീരഭാരം കുറയ്ക്കുക. ശരീരഭാരം കുറയ്ക്കണമെങ്കില്‍ ചിട്ടയായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം എന്നിവ അനിവാര്യമായ ഘടകങ്ങളാണ് .