Lifestyle

ഒരു പെണ്‍കുട്ടിയോട് നിങ്ങളുടെ പ്രണയം തുറന്നു പറയണോ? ഇതാ ചില വഴികള്‍

ഒരു പെണ്‍കുട്ടിയോട് പ്രണയം ഉണ്ടെങ്കിലും അത് പറയാന്‍ മടിക്കുന്നവരാണ് ഭൂരിപക്ഷം ആണ്‍കുട്ടികളും. നിങ്ങള്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിയോട് തന്റെ പ്രണയം തുറന്ന് പറയാന്‍ ഇനി പറയുന്ന വഴികള്‍ നിങ്ങളെ സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം….

  1. പ്രണയമുണ്ടോയെന്ന് പരീക്ഷിച്ച് നോക്കാന്‍ അവളുമായി സമയം ചിലവഴിക്കുക – നിങ്ങളോട് അവള്‍ക്ക് പ്രണയമുണ്ടോയെന്ന് പരീക്ഷിക്കാന്‍ അവളുമായി സമയം ചിലവഴിക്കാവുന്നതാണ്. സംസാരിക്കുക, ചിരിക്കുക, നല്ല കോപ്ലിമെന്റുകള്‍ നല്‍കുക. നിങ്ങളുമായി ചിലവഴിച്ച നിമിഷങ്ങള്‍ മറക്കാതിരിക്കാന്‍ സമ്മാനങ്ങള്‍ നല്‍കാവുന്നതാണ്.
  2. എന്താണ് അവളോട് പറയാന്‍ പോകുന്നത് എന്നതിനെ കുറിച്ച് തയാറെടുക്കുക – പ്രണയം പറയാന്‍ പോകുമ്പോള്‍ വിറയ്ക്കുകയും, മുക്കിയും മൂളിയും ചെയ്ത് നില്‍ക്കുകയോ ചെയ്യാതിരിക്കാന്‍ എന്താണ് അവളോട് പറയാന്‍ പോകുന്നത് എന്നുള്ളതിനെ കുറിച്ച് തയ്യാറെടുപ്പ് നടത്താവുന്നതാണ്. നിങ്ങളുടെ മനസ്സിലെ കാര്യങ്ങള്‍ മാത്രം വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കുക.
  3. വളരെ നല്ല സ്ഥലത്ത് മാത്രം കൂട്ടിക്കൊണ്ടു പോയ ശേഷം നിങ്ങളുടെ പ്രണയം തുറന്ന് പറയുക – നിങ്ങള്‍ എവിടെ വെച്ച് കാര്യം അവതരിപ്പിക്കുന്ന എന്നതിനും പ്രസക്തിയുണ്ട്. നിങ്ങളുടെ ശാരീരിക ഭാഷ, സംസാരം എന്നിവ വളരെ നന്നായിരിക്കണം.
  4. ആലോചിച്ച് മറുപടി നല്‍കാന്‍ പ്രണയിനിയോട് പറയുക – നിങ്ങളുടെ ഇഷ്ടം അറിയിച്ചാല്‍ ആലോചിച്ച് മറുപടി പറയാനുള്ള സമയം പ്രണയിനിക്ക് നല്‍കുക. അപ്പോള്‍ തന്നെ മറുപടി വേണമെന്ന് പറഞ്ഞ് അവളെ മാനസികമായി സമ്മര്‍ദ്ദത്തില്‍ ആക്കാതിരിക്കുക.
  5. അവളുടെ ഏത് ഉത്തരവും സ്വീകരിക്കുവാന്‍ തയ്യാറായി ഇരിക്കുക – നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതി, അതേ ഇഷ്ടം പെണ്‍കുട്ടിക്കും ഉണ്ടാകണമെന്നില്ല. അതു കൊണ്ടു തന്നെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും അവള്‍ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കുക.