Health

പ്രസവശേഷം നിങ്ങളുടെ മുടികൊഴിച്ചില്‍ കൂടിയോ ? വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗങ്ങള്‍

ഡെലിവറിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ശാരീരമായും മാനസികമായും അമ്മയാകാനുള്ള തയ്യാറെടുപ്പിന് ഇടയില്‍ പല മാറ്റങ്ങളും അംഗീകരിയ്ക്കണം. അമ്മയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ നോക്കാവുന്നതാണ്…..

  • ഉലുവയും കറ്റാര്‍ വാഴയും – ഉലുവയില്‍ പ്രോട്ടീനുകളും നിക്കോട്ടിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു. വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് പേസ്റ്റാക്കി പൊടിക്കുക. കറ്റാര്‍വാഴ ജെല്ലുമായി കലര്‍ത്തി തലയോട്ടിയില്‍ പുരട്ടുക. കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് നേരം വയ്ക്കുക.
  • ഒലിവ് ഓയില്‍ – മുടികൊഴിച്ചില്‍ അകറ്റാന്‍ ഏറ്റവും മികച്ചതാണ് ഒലിവ് ഓയില്‍. ഒലിവ് ഓയിലും നാരങ്ങാനീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് താരന്‍ അകറ്റാനും മുടി ബലമുള്ളതാക്കാനും സഹായിക്കുന്നു. ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ പുരട്ടാം.
  • ഉള്ളി നീരും തേനും – ഉള്ളിനീര് തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതേസമയം തേന്‍ തലയ്ക്ക് ഈര്‍പ്പം ചേര്‍ക്കുന്നു. ഉള്ളിയില്‍ നിന്ന് നീര് വേര്‍തിരിച്ച് തേനില്‍ കലര്‍ത്തുക. ഈ മിശ്രിതം നിങ്ങളുടെ തലയോട്ടിയില്‍ പുരട്ടുക, 15 മിനിറ്റിന് ശേഷം കഴുകിക്കളയാം.
  • മുട്ടയുടെ വെള്ള – പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട മുടിക്ക് നല്ലൊരു ഹെയര്‍ പാക്കാണെന്ന് പറയാം. ആഴ്ചയില്‍ രണ്ട് തവണ മുട്ടയുടെ വെള്ള, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി തഴച്ചു വളരാന്‍ സഹായിക്കും.
  • വെളിച്ചെണ്ണയും കറിവേപ്പിലയും – വെളിച്ചെണ്ണ പോഷക ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. കറിവേപ്പിലയുമായി മിക്‌സ് ചെയ്താല്‍ മുടിയുടെ വേരുകള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കും. അതിനായി വെളിച്ചെണ്ണ ചൂടാക്കി ഫ്രഷ് കറിവേപ്പില ചേര്‍ക്കുക. തണുത്ത ശേഷം ഇത് തലയോട്ടിയില്‍ പുരട്ടാം. 30 മിനുട്ടിന് ശേഷം കഴുകി കളയാം.
  • തൈര് – പ്രോബയോട്ടിക്‌സ് ധാരാളമായി അടങ്ങിയിട്ടുള്ള തൈര് മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കുന്നതിനൊപ്പം നല്ലൊരു കണ്ടീഷണര്‍ കൂടിയാണ്. അരക്കപ്പ് തൈര് മുടിയില്‍ നന്നായി തേച്ചുപിടിപ്പിച്ച് മുടി ഒരു ടവല്‍ ഉപയോഗിച്ചു പൊതിഞ്ഞു വയ്ക്കുക. പതിനഞ്ചു മിനിറ്റിനുശേഷം കഴുകിക്കളയാം.

Leave a Reply

Your email address will not be published. Required fields are marked *