പ്രസവത്തിന് ശേഷം ഹൈദരാബാദിലെയും ചെന്നൈയിലെയും സർക്കാർ ആശുപത്രികളിലേക്ക് 60 ലിറ്ററോളം മുലപ്പാൽ ദാനം ചെയ്ത് ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട മാതൃകയായി. തനിക്ക് പെൺകുഞ്ഞ് പിറന്നതിന് പിന്നാലെയാണ് ഈ തീരുമാനമെടുത്തതെന്ന് ജ്വാല എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചു. ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ (എൻഐസിയു) കഴിയുന്ന കുഞ്ഞുങ്ങൾക്കായി പ്രസവശേഷം ഒരു വർഷത്തോളമാണ് താൻ പാൽ ദാനം ചെയ്തതെന്നും താരം വെളിപ്പെടുത്തി. കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ജ്വാലയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് രംഗത്തെത്തിയത്. Read More…
Tag: postpartum
പ്രസവശേഷം നിങ്ങളുടെ മുടികൊഴിച്ചില്‍ കൂടിയോ ? വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗങ്ങള്‍
ഡെലിവറിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ശാരീരമായും മാനസികമായും അമ്മയാകാനുള്ള തയ്യാറെടുപ്പിന് ഇടയില്‍ പല മാറ്റങ്ങളും അംഗീകരിയ്ക്കണം. അമ്മയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചില Read More…


