Healthy Food

അമ്പമ്പോ! ഇതൊരു ഭീമന്‍ സ്‌ട്രോബറി തന്നെ; ലോകത്തിലെ ഏറ്റവും വലിയ സ്‌ട്രോബറി, 289 ഗ്രാം ഭാരം

സ്‌ട്രോബറി ഇഷ്ടപ്പെടാത്തവർ വളരെ ചുരുക്കമായിരിക്കും. അതിന്റെ ചുവപ്പ് നിറവും, മധുരവും അല്‍പ്പം പുളിയും ഇടകലര്‍ന്ന രുചിയും സ്‌ട്രോബറികള്‍ക്ക്‌ ആവശ്യക്കാര്‍ കൂടാനുള്ള കാരണമാണ്. നേരിട്ട് കഴിക്കുന്നതു കൂടാതെ ജ്യൂസ്, മിൽക് ഷേക്ക്, ഐസ്ക്രീം തുടങ്ങിയ വിഭവങ്ങളിലും സ്ട്രോബറി വ്യാപകമായി ഉപയോഗിക്കുന്നു. സാധാരണ സ്‌ട്രോബറി ഒരു കുഞ്ഞന്‍ പഴമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സ്‌ട്രോബറിയെ കുറിച്ച് കേട്ടിട്ടുണ്ടോ?

ഇത് ഇസ്രയേലിലാണ് വിളയിച്ചെടുത്തത്. 289 ഗ്രാമാണ് ഇതിന്റെ ഭാരം. ​പോരാതെ ഇതിന് 18 സെന്റിമീറ്റര്‍ നീളവും 4 സെന്റീമീറ്റര്‍ കട്ടിയും 34 സെന്റിമീറ്റര്‍ ചുറ്റളവുമുണ്ട്. സാധാരണയായി സ്‌ട്രോബറികള്‍ക്ക് 7 ഗ്രാമൊക്കെയാണ് ഭാരമുള്ളത്.

ഇസ്രയേലുകാരനായ ഏരിയല്‍ ചാഹിയാണ് ഈ സ്‌ട്രോബറി വളര്‍ത്തിയെടുത്തത്. ലാന്‍ എന്ന വകഭേദത്തിലുള്ള സ്‌ട്രോബറിയാണ് ഇത്. തണുത്ത അന്തരീക്ഷമാണ് ഈ സ്‌ട്രോബറിക്ക് ഇത്രയും വലുപ്പം കിട്ടുന്നതിന് കാരണമായത്. ഒരേ ചെടിയില്‍ തന്നെ പല ഫലങ്ങള്‍ കൂടിച്ചേര്‍ന്നാണത്രേ ഇത്ര വലിയ ഫലത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്.

നേരത്തേ ലോകത്തിലെ ഏറ്റവും വലുപ്പമുള്ളതും ഭാരമുള്ളതുമായ സ്ട്രോബറിയുടെ റെക്കോർഡ് ജപ്പാനിലായിരുന്നു.