Fitness

ഹൃദ്രോഹമുള്ളവര്‍ക്ക് ജിമ്മില്‍ പോകാമോ? ആരോഗ്യമുള്ളവരിലും ഹൃദയാഘാതം വര്‍ധിക്കുന്നു

ഇപ്പോള്‍ വര്‍ക്കൗട്ടിനിടെയുള്ള ഹൃദയാഘാതം വര്‍ധിക്കുന്നതായി ശ്രദ്ധിക്കാറില്ലേ? പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ അമിതമായാല്‍ നല്ലതല്ല. ഉറക്കക്കുറവ്, കടുത്ത സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയെല്ലാം ആരോഗ്യവാന്മാരും പതിവായി ജിമ്മില്‍ വ്യായാമം ചെയ്യുന്നതുമായ ചെറുപ്പക്കാര്‍ക്ക് ഹൃദയാഘാതം വരാന്‍ കാരണമാകും. മസില്‍ വരുന്നതിനായി പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ കഴിക്കുന്നവര്‍ കുറവല്ല . എന്നാല്‍ അതും ആരോഗ്യകരമല്ല. ഹൃദയധമനികളില്‍ പെട്ടെന്ന് പ്ലേക്ക് വരുന്നത് മൂലം ഹൃദയാഘാതം ഉണ്ടാകാം.

സ്ത്രീക​ളേക്കാള്‍ ഹൃദയാഘാത സാധ്യത കുടുതല്‍ പരുഷന്മാര്‍ക്കാണ്. ആര്‍ത്തവ വിരാമത്തിന് ശേഷം ഇസ്ട്രജന്റെ അളവ് കുറയുന്നത് മൂലം സ്ത്രീകളിലും ഹൃദയാഘാത സാധ്യതയുണ്ട്. ആരോഗ്യകരമല്ലാത്ത ജീവിതശൈലി, ഉറക്കമില്ലായ്മ, എന്നിവയും ഹൃദ്രോഹ സാധ്യത വര്‍ധിപ്പിക്കും.

ഹൃദ്രോഹത്തിന്റെ കുടുംബ ചരിത്രമുള്ളവര്‍ 30 – 40 വയസുവരെയുള്ള പ്രായത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. ഇത്തരത്തില്‍ ഹൃദ്രോഹമുള്ളവര്‍ക്ക് ജിമ്മില്‍ പോകുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ വ്യായാമത്തിന്റെ സമയവും ഗാഢതയും ഹൃദ്രോഹചികിത്സാവിദഗ്ധര്‍ നിര്‍ദേശിക്കുന്നത് പോലെ മാത്രമേ ചെയ്യാന്‍ പാടുള്ളൂ. എന്തൊക്കെ ചെയ്യാം എന്ത് ചെയ്യരുതെന്ന് അറിയാവുന്ന എസിഎല്‍എസ് അഥവാ ബിസിഎല്‍എസ് സര്‍ട്ടിഫൈഡ് ട്രെയ്നര്‍ കൂടെയുണ്ടാവണം.

ശരീരത്തിനെ നന്നായി ശ്രദ്ധിക്കണം. ക്ഷണം അനുഭവപ്പെട്ടാല്‍ വ്യായാമം നിര്‍ത്തി വിശ്രമിക്കണം.ഓരോ സെഷനു മുന്‍പും വാം അപ്പും അവസാനം കൂള്‍ ഡൗണും ഉണ്ടായിരിക്കണം.