മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ പുരുഷന്മാര്‍ക്ക് ഇത് നെഞ്ചുവേദനയാണ് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ അപേക്ഷിച്ച് മുന്നറിയിപ്പ് സൂചനകള്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ വ്യക്തമായിരിക്കും അതുകൊണ്ട് തന്നെ ഇവര്‍ രക്ഷെപടാനുള്ള സാധ്യതകളും സ്ത്രീകളെക്കാള്‍ കൂടുതലാണ്. സ്ത്രീകളില്‍ അമിതവിയര്‍പ്പ്, കൈകളിലോ അടിവയറ്റിന് മുകളിലോവേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. സ്ത്രീകള്‍ക്ക് പ്രത്യേത്പാദന ക്ഷമമായ കാലഘട്ടത്തിന് ശേഷമാണ് ഹൃദ്രോഗസാധ്യത വര്‍ധിക്കുന്നത് എന്നും ഗവേഷകര്‍ പറയുന്നു. കൃത്യമായ വ്യായാമം, കൃത്യമായ ഭക്ഷണക്രമം, ആവശ്യത്തിന് ഉറക്കം എന്നിവ ഹൃദയാഘാദത്തിനും ഹൃദയസ്തംഭനത്തിനുമുള്ള സാധ്യത കുറയ്ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.