കാബേജ് ഇലകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച് ഉണ്ടാക്കുന്ന പ്രകൃതിദത്ത ആരോഗ്യ ടോണിക്കാണ് കാബേജ് വാട്ടര്‍. കാബേജില്‍ ഉള്ള വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ ആരോഗ്യപരമായ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
കാബേജ് വെള്ളം ദഹന സംബന്ധിയായ പ്രശ്നങ്ങള്‍, വിഷാംശം ഇല്ലാതാക്കല്‍, മൊത്തത്തിലുള്ള ആരോഗ്യം എന്നിവയ്ക്കായി പരമ്പരാഗതമായി ഉപയോഗിച്ച് വരുന്നതാണ്. ആരോഗ്യമുള്ള ചര്‍മ്മത്തിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഇത് സഹായകമാണ്. കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും കാബേജിനുണ്ട്. ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്.
കാബേജ് വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്: വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകള്‍ക്കൊപ്പം കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
ദഹനശേഷി മെച്ചപെടുത്തുന്നു: ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു . കാബേജ് വെള്ളം കുടിക്കുന്നത് മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വിഷവിമുക്തമാക്കാന്‍ സഹായിക്കുന്നു: കാബേജില്‍ സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. കരളിലെ വിഷാംശം ഇല്ലാതാക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ ശുദ്ധീകരിക്കാനും സഹായിക്കുന്ന സംയുക്തങ്ങള്‍ ചര്‍മ്മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍: ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന ഫ്‌ലേവനോയിഡുകള്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ സന്ധിവാതം പോലുള്ള വിട്ടുമാറാത്ത അവസ്ഥകള്‍ക്ക് ഗുണം ചെയ്യും.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു: കാബേജ് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു, അണുബാധകളെയും രോഗങ്ങളെയും ചെറുക്കാന്‍ ഇവ ശരീരത്തെ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു: കുറഞ്ഞ കലോറിയുള്ള ഇവ ആരോഗ്യകരമായ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിച്ചേക്കാം. അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും കാബേജ് വെള്ളം സഹായിക്കും .
ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു: കാബേജ് വെള്ളം ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും, മുഖക്കുരു തടയുന്നതിനും യുവത്വം നിലനിര്‍ത്താനും ഇത് ഗുണം ചെയ്യും.
ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു: കാബേജ് വെള്ളത്തിലെ നാരുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുകയും ഒപ്പം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.