ഭാര്യയെ നിങ്ങള്‍ എത്രമാത്രം സ്‌നേഹിക്കുന്നുണ്ട്? എന്തായാലും ചൈനയിലെ ഷാന്‍ഡോംഗിലുള്ള 31 കാരന്‍ ലിന്‍ ഷു വിനോളം വന്നേക്കില്ല. ഈയിടെ വിവാഹിതനായ ഇയാള്‍ ഭാര്യയുടെ സ്‌നേഹത്തിനുവേണ്ടിമാത്രം ജോലി ചെയ്യുന്നിടത്ത് നിന്നും ദിവസേന 320 കിലോമീറ്ററാണ് ഇയാള്‍ യാത്ര ചെയ്യുന്നു. പറയുന്നത് വെറുതേയല്ല എന്ന് സ്ഥാപിക്കാന്‍ ലിന്‍ ഷു തന്റെ ദൈനംദിന യാത്രയുടെ നിരവധി വീഡിയോകള്‍ ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഡൂയിനില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. വീഡിയോകളില്‍, അദ്ദേഹം തന്റെ ദൈനംദിന ഷെഡ്യൂള്‍ വെളിപ്പെടുത്തുകയും തന്റെ യാത്രയെ ‘ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രാ ദൂരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ഒരു വീഡിയോയില്‍ പുലര്‍ച്ചെ 5 മണിക്ക് ഉണരുമെന്നും കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലെ വെയ്ഫാംഗിലുള്ള തന്റെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ 5:20 ന് പുറപ്പെടുമെന്നും ലിന്‍ പറഞ്ഞു. ജോലിക്ക് പോകാന്‍ 6:15 ന് ട്രെയിന്‍ പിടിക്കാന്‍ സ്റ്റേഷനിലേക്ക് 30 മിനിറ്റ് ഇലക്ട്രിക് ബൈക്കില്‍ പോകുന്നു. രാവിലെ 7:46 ന് ഷാന്‍ഡോങ്ങിന്റെ കിഴക്കന്‍ ഭാഗത്തുള്ള ക്വിംഗ്ദാവോയില്‍ എത്തിയ ശേഷം, തന്റെ ഓഫീസിലേക്ക് 15 മിനിറ്റ് ഭൂഗര്‍ഭ സബ്വേ യാത്രയും നടത്തുന്നുണ്ടെന്നാണ് ലിന്‍ പറയുന്നത്.
ജോലി കഴിഞ്ഞ്, 31-കാരന്‍ തന്റെ ഓഫീസില്‍ നിന്ന് മൂന്നോ നാലോ മണിക്കൂര്‍ യാത്ര ചെയ്താണ് 160 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേയ്ക്ക് എത്തുന്നത്. ഭാര്യയോടുള്ള ‘സ്‌നേഹം’ എന്ന ഒറ്റക്കാരണത്താലാണ് ഈ ക്‌ളേശങ്ങള്‍ സഹിക്കുന്നത്. ഈ വര്‍ഷം മെയ് മാസത്തിലായിരുന്ന ലിന്‍ ഷൂ വിവാഹിതനായത്. ഏഴ് വര്‍ഷം പ്രണയിച്ചശേഷമാണ് കാമുകിയെ അയാള്‍ സ്വന്തമാക്കിയത്. ഇപ്പോള്‍ ദമ്പതികള്‍ വെയ്ഫാംഗില്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയിട്ടുണ്ട്. ജോലിക്ക് എത്താനുള്ള സൗകര്യത്തില്‍ ഒരു മണിക്കൂര്‍ മാത്രം യാത്ര ചെയ്ത് എത്താവുന്ന വാടകഫ്‌ളാറ്റിലായിരുന്നു ലിന്‍ ഷൂ വിവാഹം വരെ താമസിച്ചിരുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ ഭാര്യയ്‌ക്കൊപ്പം സമയം ചെലവഴിക്കാന്‍ ഭാര്യയുടെ അടുത്തേയ്ക്ക് ഓടിയെത്തും.
ഇപ്പോള്‍ ദീര്‍ഘയാത്രയും ക്വിംഗ്ദാവോയിലെ ഫ്‌ളാറ്റിന്റെ വാടകയും ചെലവ് കൂട്ടിയിരിക്കുകയാണ്. ഭാര്യ കൂടി ഈ നഗരത്തില്‍ തൊഴില്‍ കണ്ടെത്തിയാല്‍ രണ്ടുപേര്‍ക്കും അവിടെ സ്ഥിരതാമസമാക്കാനാണ് പദ്ധതി. ചൈനീസ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ മിസ്റ്റര്‍ ലിനിന്റെ കഥ 7 ദശലക്ഷത്തിലധികം കാഴ്ചകള്‍ പിന്നിട്ടുകഴിഞ്ഞു. ‘ദിവസത്തില്‍ ആറ് മണിക്കൂര്‍ മാത്രമാണ് ലിന്‍ ഷൂവിന് ഭാര്യയെ സ്‌നേഹിക്കാന്‍ സമയം കിട്ടുന്നതെന്ന് മാത്രമാണ് വായനക്കാര്‍ക്കുള്ള പരാതി. ഇത്തരം ജീവിതശൈലി നിലനിര്‍ത്താന്‍ അവന്‍ ഒരു മാസം എത്ര സമ്പാദിക്കുന്നു? എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്.