Celebrity

കുട്ടികളെ നോക്കാൻ ഇത്രയധികം തുക നൽകുമോ? ചോദ്യത്തിന് കരീനയുടെ മറുപടിയെ കുറിച്ച് ലളിത

സെലിബ്രിറ്റികളുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്ന നഴ്സ് ലളിത ഡിസില്‍വയുടെ പേര് വാര്‍ത്തകളില്‍ പലപ്പോഴും ഇടം നേടാറുണ്ട്. അടുത്തിടെ അനന്ത് അംബാനിയുടെ കുട്ടിക്കാലത്ത് നോക്കിയ അമ്മൂമ്മ എന്ന രീതിയിലും അവരുടെ പേര് കേട്ടു. എന്നാല്‍ കരീന – സെയ്ഫ് ദമ്പതികളുടെ കുഞ്ഞുങ്ങളെ നോക്കിയ അനുഭവം പറയുകയാണ് ലളിത. അഭിമുഖത്തിലായിരുന്നു പ്രതികരണം.

‘‘തന്റെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ജോലിയുടെ കാര്യത്തിലും വളരെ അധികം അച്ചടക്കമുള്ള വ്യക്തിയാണ് കരീന. കുട്ടികളുടെ ടൈംടേബിള്‍ കരീന കൃത്യമായി ചിട്ടപ്പെടുത്താറുണ്ട്. അവര്‍ കുട്ടികളുടെകൂടെ കൂടുതല്‍ സമയം ചിലവഴിക്കാറുണ്ട്. ഷൂട്ടിങ്ങിന് പോകുമ്പോഴും ഇടവേളകളില്‍ കരീന അവരുടെ കുഞ്ഞുങ്ങളുടെ അരികിലെത്തും.’’

”എല്ലാവരെയും അവര്‍ ഒരുപോലെയാണ് കാണുന്നത്. ജോലിക്ക് വരുന്നവര്‍ക്ക് വേറെ ഭക്ഷണം എന്ന രീതിയൊന്നും കരീനയ്ക്കും സെയ്ഫിനുമില്ല. എല്ലാവര്‍ക്കും ഒരേ ഭക്ഷണം എന്നതാണ് അവരുടെ രീതി. മിക്കവാറും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കും. സെയ്ഫ് അലി ഖാൻ നന്നായി പാചകവും ചെയ്യും.’’

കരീനയുടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനായി 2.5 ലക്ഷം രൂപയാണ് പ്രതിഫലമെന്ന രീതിയില്‍ ചര്‍ച്ചയുണ്ടായിരുന്നു എന്നാല്‍ അത് വെറും ഗോസിപ്പ് മാത്രമായിരുന്നുവെന്ന് ലളിത പറയുന്നു. ‘‘നിങ്ങളെനിക്ക് ഇത്രയും തുക നൽകാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് ഞാൻ ഒരിക്കല്‍ കരീനയോടു ചോദിച്ചു. അതെല്ലാം വെറും തമാശയാണ്. കാര്യമായി എടുക്കണ്ട എന്നായിരുന്നു കരീനയുടെ മറുപടി.’’ലളിത പറഞ്ഞു.