കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജനപ്രീതി നേടിയ ചുരുക്കം ചില ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് രശ്മിക മന്ദാന. ഇവരുടെ എല്ലാ സിനിമകളും മുന്‍നിര താരങ്ങളുടേതാണ് എന്നത് ശ്രദ്ധേയമാണ്.
അമിതാഭ് ബച്ചന്, വിജയ്, അല്ലു അര്ജുന്, രണ്‍ബീര്‍ കപൂര്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള രശ്മിക അടുത്തതായി ധനുഷിനൊപ്പമാണ് എത്തുന്നത്. 2016 ല്‍ കന്നഡ ചിത്രം ‘കിറിക് പാർട്ടി’യിലൂടെ തന്റെ സ്ക്രീന്‍ യാത്ര ആരംഭിച്ച താരത്തിന് 2024 വരെ തന്റെ കോള്‍ ഷീറ്റ് ഫുള്ളായിരിക്കുയാണ്. തെലുഗു സിനിമയില്‍ നിലവിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികയാണ് രശ്മിക മന്ദാന
താരത്തിന്റെ ഓരോ അപ്ഡേറ്റ്സിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മാതാവിനൊപ്പമുള്ള ചിത്രം നടി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. രശ്മികയെയും അമ്മ സുമന് മന്ദാനയെയും കണ്ട ആരാധകര്‍ പറയുന്നത് ഇരുവരും ഒറിജിനല്‍ പ്രിന്റില്‍ ഒരുപോലെയാണെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്.
മദന്‍ മന്ദാനയ്ക്കും സുമന് മന്ദാനയ്ക്കും 1996ലാണ് നടി രശ്മിക മന്ദാന ജനിച്ചത്. താരത്തിന് ഒരു സഹോദരിയും ഉണ്ട്. കൂർഗ്ഗ് പബ്ലിക് സ്കൂളിൽ ആയിരുന്നു സ്കൂൾ പഠനം . മൈസൂർ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോമേഴ്സ് ആന്റ് ആട്സിൽ നിന്ന് ജേർണ്ണലിസം. , സൈക്കോളജി ..ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നിവയിൽ ബിരുദം നേടി രണ്‍ബീര്‍ കപൂറിനൊപ്പമാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഫിലിം ഫെയർ അവാർഡും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡും അവർക്ക് ലഭിച്ചിട്ടുണ്ട്.