കൃത്യമായി എല്ലാ മാസവും ആര്‍ത്തവം സംഭവിക്കാത്തവര്‍ ഉണ്ടാകാം. ഗര്‍ഭിണിയാകുമ്പോളല്ലാതെ ആര്‍ത്തവം സംഭവിച്ചില്ലെങ്കില്‍ നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു എന്നാണ് അര്‍ത്ഥം. നമ്മുടെ ശരീരത്തേയും മനസിനെയും അറിയാന്‍ ശ്രമിക്കുകയാണെങ്കില്‍ എന്തുകൊണ്ടാണ് ആര്‍ത്തവം നഷ്ടമായതെന്ന് വ്യക്തമാകുന്നതാണ്. ആര്‍ത്തവം നഷ്ടമാകുന്നുണ്ടെങ്കില്‍ ചില കാരണങ്ങളിതാണ്.
ഗര്‍ഭനിരോധന ഗുളികകള്‍ – ദിവസവും ഗര്‍ഭനിരോധന ഗുളികള്‍ കഴിക്കുന്നത് ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം. ഉറക്കഗുളിക കഴിക്കുന്നത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവം നഷ്ടമാകാന്‍ സാധ്യതയേറെയാണ്.
വ്യായാമങ്ങള്‍ – കൂടുതല്‍ ചിട്ടയായ വ്യായാമങ്ങള്‍ ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം. ഇത്തരത്തില്‍ ജിമ്മില്‍ മണിക്കൂറുകള്‍ ചിലവിടുന്നവര്‍ക്ക് ആര്‍ത്തവം കൃത്യമായ ഇടവേളകളില്‍ സംഭവിക്കുന്നില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ശരീരം വിശ്രമം ആവശ്യപ്പെടുന്നു എന്നാണ്.
ഭാരം കുറയല്‍, ഭാരം കൂടുതല്‍ – ഗര്‍ഭപാത്രത്തിലെ ഉള്‍ശീല രൂപീകരിക്കുന്നത് ഈസ്ട്രജന്‍ ഹോര്‍മോണാണ്. എന്നാല്‍ ശരീരത്തിലുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണുകള്‍ വര്‍ദ്ധിക്കാനോ കുറയാനോ കാരണമാകും. ഇത് ശരീരത്തിന്റെ ആര്‍ത്തവചക്രത്തെ ബാധിക്കും.
ഉത്കണ്ഠ – എന്തെങ്കിലും കാരണങ്ങളാല്‍ നിങ്ങള്‍ ആകുലതപ്പെട്ടാണ് ദിവസങ്ങള്‍ തള്ളി നീക്കുന്നത് എങ്കില്‍ ആര്‍ത്തവം താമസിക്കാന്‍ സാധ്യതയുണ്ട്. ഉത്കണ്ഠ നിങ്ങളെ കീഴടക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിനെ ഇത് ബാധിക്കും. ഇതുമൂലം ആര്‍ത്തവ ദിനങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കും
ഹോര്‍മോണുകള്‍ – ആര്‍ത്തവം കൃത്യമാകാത്തതിന്റെ പ്രധാന കാരണം തൈറോഡിലുണ്ടാകുന്ന ചില ഏറ്റക്കുറച്ചിലുമാകാം.