ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വിജയമായ സംവിധായകന് എന്നാണ് ലോകേഷ് കനകരാജിന് വിശേഷണം. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടിയ അദ്ദേഹം ഇതുവരെ ചെയ്ത എല്ലാ സിനിമകളും വന്‍ വിജയമായിരുന്നു. വിജയ് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ലിയോ’ ആണ് അവസാനമായി അവതരിപ്പിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ സിനിമയ്ക്കായി സംവിധായകന് വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ?
സംവിധായകന് നിര്‍മ്മാതാക്കള്‍ പ്രതിഫലം പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തില്ലെന്നും കുറച്ച് തുക ഇപ്പോഴും കൊടുക്കാന്‍ ബാക്കിയുണ്ടെന്നും ചില റിപ്പോര്‍ട്ട് പുറത്തു വന്നു. നല്കിയ പ്രതിഫലത്തില്‍ തൃപ്തനല്ലാത്ത താരം ‘ലിയോ’ നിര്‍മ്മാതാക്കള്‍ക്കെതിരെ സംവിധായക സംഘടനയെ സമീപിക്കുമെന്നും അവകാശപ്പെട്ടിരുന്നു. അതേസമയം ഈ ആരോപണം ‘ലിയോ’ നിര്‍മ്മാതാക്കളുടെ വക്താക്കള്‍ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശമ്പളം പൂര്‍ണ്ണമായും നല്‍കിയെന്നും അവര്‍ സ്ഥിരീകരിക്കുന്നു. അതുകൊണ്ട് തന്നെ ലോകേഷ് കനകരാജും ‘ലിയോ’ നിര്‍മ്മാതാവും തമ്മില്‍ തര്‍ക്കമോ അഭിപ്രായവ്യത്യാസമോ ഇല്ല.
ഒരു പ്രൊഡക്ഷന്‍ ഹൗസ് സംവിധായകന്റെ പ്രതിഫലം നല്‍കിയില്ലെങ്കില്‍ ചിത്രത്തിന്റെ ഫൈനല്‍ കോപ്പി നല്കാതിരിക്കാന് സംവിധായകന് അവകാശമുണ്ട്. നിര്‍മ്മാതാവിനെതിരെ അസോസിയേഷനെ സമീപിക്കുകയും ചെയ്യാം.എന്നാല്‍ ലോകേഷ് കനകരാജ് ‘ലിയോ’യുടെ അവസാന ഔട്ട്പുട്ട് കൃത്യസമയത്ത് നല്‍കിയിരുന്നു.
അതേ സമയം കമല്‍ഹാസന്റെ ‘വിക്രം’ എന്ന ചിത്രത്തിന് ആറ് കോടി രൂപ പ്രതിഫലം വാങ്ങിയ ലോകേഷ് കനകരാജിന് ലിയോയ്ക്ക് പ്രതിഫലത്തില്‍ വന്‍ വര്‍ദ്ധന കൊണ്ടുവന്നിരുന്നു. 20 കോടി രൂപയാണ് പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ‘ലിയോ’ ഇപ്പോള്‍ ഒരു ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമില്‍ ഒന്നിലധികം ഭാഷകളില്‍ സ്ട്രീം ചെയ്യുന്നു, കൂടാതെ ചിത്രം തമിഴ്നാട്ടിലെ ചില തിയേറ്ററുകളിലും ഓടുന്നു.