വേള്‍ഡ് ചാമ്പ്യന്‍ഷിപ് ഓഫ് ലെജന്‍ഡ്‌സിലെ ഇന്ത്യയും പാകിസ്‌താനും തമ്മിലുള്ള മത്സരം റദ്ദാക്കിയതിനു പിന്നാലെ വിവാദത്തില്‍ മുന്‍ ഓഫ് സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് വിവാദത്തില്‍ ചെന്നുചാടി. ബര്‍മിങ്ങാമിലെ പാകിസ്‌താനി റസ്‌റ്ററന്റില്‍ ഭക്ഷണം കഴിക്കാന്‍ പോയാണ് ഹര്‍ഭജന്‍ വിവാദത്തിലായത്.
ഹര്‍ഭജന്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങളുടെ ശക്‌തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ലെജന്‍ഡ്‌സ് ലീഗിലെ പാകിസ്‌താനെതിരായ മത്സരം സംഘാടകര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. യുവരാജ് സിങ് നയിക്കുന്ന ഇന്ത്യ ചാമ്പ്യന്‍സ് ടീമില്‍ ഹര്‍ഭജന്‍ സിങ്, യൂസഫ് പഠാന്‍, ഇര്‍ഫാന്‍ പഠാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, വരുണ്‍ ആരോണ്‍ എന്നീ താരങ്ങളും കളിക്കുന്നുണ്ട്.
ബര്‍മിങ്ങാമിലെ ലാല്‍ കെ്വല റസ്‌റ്ററന്റിലാണ് ഹര്‍ഭജന്‍ സിങ് കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാന്‍ പോയത്. ഹര്‍ഭജന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു ശക്‌തമായ വിമര്‍ശനം ഉയര്‍ന്നത്. ഹോട്ടലിലെ ഭക്ഷണം മികച്ചതാണെന്നു ഹര്‍ഭജന്‍ സിങ് പറയുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. ലാല്‍ കെ്വല റസ്‌റ്ററന്റ് ഇന്‍സ്‌റ്റഗ്രാമില്‍ ഹര്‍ഭജന്‍ സിങ്ങിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചു.




