മുടികൊഴിച്ചില്‍ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടിക്കും മുടിയുടെ വളര്‍ച്ചയ്ക്കുമൊക്കെ കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും മുടി തഴച്ചു വളരാനും കറ്റാര്‍വാഴ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. എന്നു നോക്കാം.ശുദ്ധമായ കറ്റാര്‍വാഴയുടെ പള്‍പ്പ് എടുത്ത് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു നനഞ്ഞ ടവ്വല്‍ ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക അല്ലെങ്കില്‍ അല്‍പ്പം വെള്ളം ഉപയോഗിച്ച് മുടി നനയ്ക്കുക. ശേഷം ബ്ലെന്‍ഡ് ചെയ്തു വച്ചിരിക്കുന്ന കറ്റാര്‍വാഴ മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. തുടര്‍ന്ന് 5-10 മിനിറ്റ് തലയില്‍ മസാജ് ചെയ്യുക. ഇത് തലയിലേ രക്തയോട്ടം വര്‍ധിപ്പിക്കുന്നു. കൂടാതെ മുടിയുടെ വളര്‍ച്ചയും വര്‍ധിപ്പിക്കുന്നു. കറ്റാര്‍വാഴ പുരട്ടി 30 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വരെ വയ്ക്കാവുന്നതാണ്. രാത്രിയില്‍ തലയില്‍ പുരട്ടി ഉറങ്ങുന്നതും ഉത്തമമാണ്. ശേഷം ചെറു ചൂടുവള്ളം അല്ലെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ വീര്യം കുറഞ്ഞ ഷാപൂ ഉപയോഗിച്ച് കഴുകാം. കറ്റാര്‍വാഴ കണ്ടീഷ്ണറിന്റെ ഗുണം ചെയ്യുമെങ്കിലും കറ്റാര്‍വാഴ ഉപയോഗിച്ച ശേഷം ഷാമ്പുവാഷ് ചെയ്യുമ്പോള്‍ വീണ്ടും കണ്ടീഷ്ണര്‍ ഉപയോഗിക്കണം. ആഴ്ചയില്‍ 2-3 തവണ ഇങ്ങനെ ചെയ്യുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വളരെയധികം ഗുണം ചെയ്യും.
