Celebrity

‘ആക്ഷന്‍ പറയുമ്പോള്‍ മരിക്കണം, കട്ട് പറയുമ്പോള്‍ എഴുന്നേല്‍ക്കരുത്’; തന്റെ ‘സ്വപ്ന മരണ’ത്തെപ്പറ്റി കിംഗ് ഖാന്‍

ബോളിവുഡിന്റെ കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. സിനിമകള്‍ വിജയിക്കാന്‍ കഠിനമായ പ്രതിബദ്ധതയും കഠിനാധ്വാനവും ആവശ്യമാണ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് ഇപ്പോഴും ബോളിവുഡില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിയ്ക്കുന്നത് ഷാരൂഖ് മാജിക് തന്നെയാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍, തന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുകയാണ് കിംഗ് ഖാന്‍. തന്റെ ജീവിതത്തിന്റെ അവസാന ദിവസം വരെ അഭിനയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു സിനിമാ സെറ്റില്‍ മരിക്കാനാണ് തന്റെ ആഗ്രഹമെന്നുമാണ് താരം തുറന്നു പറഞ്ഞിരിയ്ക്കുന്നത്.

മികച്ച ഒരു നടനല്ലെങ്കിലും, അഭിനയത്തിലൂടെ ജീവിതത്തിലെ സന്തോഷം ആഘോഷിക്കുകയും ആളുകളെ രസിപ്പിക്കുകയും ചെയ്യുന്നതായും കിംഗ് ഖാന്‍ സമ്മതിക്കുന്നു. ലൊകാര്‍നോ ഫിലിം ഫെസ്റ്റിവലില്‍ അവരുടെ യൂട്യൂബ് ചാനലിനായി ഒരു അഭിമുഖത്തില്‍ കിംഗ് ഖാന്‍ അഭിനയത്തെ കുറിച്ചുള്ള തന്റെ സമീപനവും ഭാവി പദ്ധതികളെ കുറിച്ചും തുറന്നു പറഞ്ഞു. ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കിയാണ് താരത്തെ ആദരിച്ചത്. അവിടെ വെച്ച് എപ്പോഴും അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടോ എന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നു. ” ഞാന്‍ എന്നെന്നേക്കുമായി അഭിനയിക്കുമോ ? അതെ, ഞാന്‍ മരിക്കുന്നതുവരെ.  എന്റെ ജീവിത സ്വപ്നം ആരെങ്കിലും ആക്ഷന്‍ പറയണം, എന്നിട്ട് ഞാന്‍ മരിക്കണം, അവര്‍ കട്ട് പറയുന്നു, പിന്നെ ഞാന്‍ എഴുന്നേല്‍ക്കില്ല.” നിങ്ങള്‍ എല്ലാവരും ശരിയാണെന്ന് പറയുന്നതുവരെ, എനിക്ക് എപ്പോഴും അഭിനയിക്കാന്‍ ഇഷ്ടമാണ്.” – ഷാരൂഖ് പറഞ്ഞു.

പലരും കാണുന്നത് പോലെ താനൊരു സീരിയസ് നടനല്ലെന്നും താരം പറയുന്നു. പകരം, തന്റെ അഭിനയത്തിലൂടെ ജീവിതത്തിലെ സന്തോഷങ്ങള്‍ ആഘോഷിക്കാനാണ് ശ്രമിയ്ക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.  

” എനിക്ക് നിങ്ങളെ രണ്ട് മിനിറ്റ് രസിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് സ്‌നേഹമാണ്. എനിക്ക് ഒരാളെ 50 വര്‍ഷത്തേക്ക് സ്‌നേഹിക്കാന്‍ കഴിയുമെങ്കില്‍, അതാണ് വിനോദം, എനിക്ക് ഒരാളെ 30 സെക്കന്‍ഡ് രസിപ്പിക്കാന്‍ കഴിയുമെങ്കില്‍, അത് സര്‍ഗ്ഗാത്മകമാണ്. അതിനാല്‍ ഞാന്‍ ഒരേ കാര്യത്തിന് വ്യത്യസ്ത പേരുകള്‍ കണ്ടെത്തുന്നു. ഈ സന്തോഷം പങ്കിടുന്നത് ഞാന്‍ ശരിക്കും ആസ്വദിക്കുന്നു. ആളുകള്‍ക്ക് ഒരു മണിക്കൂറോ അതില്‍ കൂടുതലോ ഒരു വികാരം ഉണ്ടാക്കുകയും അത് ഞാന്‍ സ്വയം ആസ്വദിക്കുകയും ചെയ്യുന്നു.” – ഷാരൂഖ് പറയുന്നു.