Oddly News

യുവ സംഗീതജ്ഞന്‍ ഒരേ സമയം അഞ്ച് വ്യത്യസ്ത സ്ത്രീകളെ ഗര്‍ഭിണികളാക്കി ; ബേബിഷവറും ഒരുമിച്ച്

ന്യൂയോര്‍ക്കിലെ ഒരു യുവ സംഗീതജ്ഞന്‍ ഒരേ സമയം അഞ്ച് വ്യത്യസ്ത സ്ത്രീകളെ ഗര്‍ഭിണിയാക്കുകയും എല്ലാവരേയും ചേര്‍ത്ത് ബേബി ഷവര്‍ നടത്തുകയും ചെയ്തു. 22 കാരനായ ന്യൂയോര്‍ക്ക് നഗരത്തിലെ സംഗീതജ്ഞനായ സെഡ്ഡി വില്ലാണ് ഇന്റര്‍നെറ്റില്‍ തരംഗം സൃഷ്ടിക്കുന്നത്.

അഞ്ച് യുവതികളെ ഇയാള്‍ ഒരേസമയം ഗര്‍ഭം ധരിപ്പിക്കുകയും അവരെ സംയുക്ത ബേബി ഷവറില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അമ്മയാകാന്‍ പോകുന്നവരില്‍ ഒരാളായ ലിസി ആഷ്ലിയാണ് ടിക് ടോക്കില്‍ വിചിത്രമായ വാര്‍ത്ത പ്രഖ്യാപിച്ചത്. 29 കാരിയായ യുവതി ജനുവരി 14 ന് ഷെഡ്യൂള്‍ ചെയ്ത ബേബി ഷവറിലേക്കുള്ള ക്ഷണങ്ങള്‍ പോസ്റ്റ് ചെയ്തു.

അതില്‍ സെഡ്ഡി വില്ലിന്റെയും അഞ്ച് സ്ത്രീകളുടെയും ഫോട്ടോ ഉണ്ടായിരുന്നു. ‘സ്വാഗതം ലിറ്റില്‍ സെഡ്ഡി വില്‍സ് 1-5’ എന്നായിരുന്നു ക്ഷണക്കത്ത്. ഈ വെളിപ്പെടുത്തല്‍ വീഡിയോ പങ്കിടല്‍ ഏറെ കോളിളക്കമുണ്ടാക്കി, ആഷ്ലീ, ബോണി ബി, കേ മെറി, ജിലീന്‍ വില, ഇയാന്‍ല കലിഫ എന്നീ അഞ്ച് സ്ത്രീകള്‍ക്കൊപ്പമാണ് സെഡ്ഡിയുടെ ക്ലിപ്പ്.

‘നമ്മുടെ മനോഹരമായ കുടുംബത്തെ നോക്കൂ!’ ലിസി എഴുതി. ”ഞങ്ങള്‍ ഞങ്ങളുടെ ബേബി ഡാഡിയെ സ്‌നേഹിക്കുന്നു! ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം ഞങ്ങള്‍ നശിപ്പിക്കില്ല! ഞങ്ങളുടെ കുടുംബങ്ങള്‍ ഇത് അംഗീകരിച്ചു! ലിസിയുടെ പോസ്റ്റ് വൈറലായി. പക്ഷേ ടിക്‌ടോക്കിലെ പ്രതികരണങ്ങള്‍ സമ്മിശ്രമാണ്, ചിലര്‍ ഈ ക്രമീകരണത്തെ ‘ലജ്ജാകരമായത്’ എന്നാണ് വിശേഷിപ്പിച്ചത്.