120 ദിവസം വെള്ളത്തിനടിയില്‍ ജീവിച്ച് ജര്‍മ്മന്‍മാന്‍ ലോകറെക്കോഡ് ഇട്ടു. 59 കാരനായ റൂഡിഗര്‍ കോച്ചാണ് കടലിനടിയിലെ 30 ചതുരശ്ര മീറ്റര്‍ (320 ചതുരശ്ര അടി) വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ താമസിച്ച് ഗിന്നസ് റെക്കോഡ് കുറിച്ചത്. ജര്‍മ്മന്‍ എയ്റോസ്പേസ് എഞ്ചിനീയറായ കോച്ച് വെള്ളിയാഴ്ച പനാമ തീരത്ത് വെള്ളത്തിനടിയില്‍ സ്ഥാപിച്ച ക്യാപ്സ്യൂളില്‍ 120 ദിവസം പൂര്‍ത്തിയാക്കി.
ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജഡ്ജി സൂസാന റെയ്സിന്റെ സാന്നിധ്യത്തിലാണ് കോച്ച വെള്ളിയാഴ്ച വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നത്.
ഫ്‌ലോറിഡയിലെ ലഗൂണിലെ അണ്ടര്‍വാട്ടര്‍ ലോഡ്ജില്‍ 100 ദിവസം ചെലവഴിച്ച അമേരിക്കക്കാരനായ ജോസഫ് ഡിറ്റൂരിയുടെ പേരിലുള്ള റെക്കോര്‍ഡാണ് കോച്ച് മറികടന്നത്. ” ഇത് വിവരിക്കുക അസാധ്യമാണ്, നിങ്ങള്‍ അത് സ്വയം അനുഭവിക്കണം. കാര്യങ്ങള്‍ ശാന്തമാകുകയും ഇരുട്ടാകുകയും കടല്‍ തിളങ്ങുകയും ചെയ്യുമ്പോള്‍ അത് മനോഹരമാണ്.’ അദ്ദേഹം പോര്‍ട്ടുകളിലൂടെയുള്ള കാഴ്ചയെക്കുറിച്ച് പറഞ്ഞു.
കോച്ചിന്റെ ക്യാപ്സ്യൂളില്‍ ആധുനിക ജീവിതത്തിന്റെ ഒട്ടുമിക്ക സവിശേഷതകളും ഉണ്ടായിരുന്നു. ഒരു കിടക്ക, ടോയ്ലറ്റ്, ടിവി, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഒരു വ്യായാമ ബൈക്ക് പോലും. ബോട്ടില്‍ വടക്കന്‍ പനാമയുടെ തീരത്ത് നിന്ന് ഏകദേശം 15 മിനിറ്റ് യാത്രാദൂരത്തിലാണ് ക്യാപ്‌സൂള്‍ സ്ഥാപച്ചത്. ഒരു ഇടുങ്ങിയ സര്‍പ്പിള ഗോവണി അടങ്ങുന്ന ഒരു ട്യൂബ് ഉപയോഗിച്ച് തിരമാലകള്‍ക്ക് മുകളിലുള്ള മറ്റൊരു അറയില്‍ ഘടിപ്പിച്ചിരുന്നു, ഇത് ഭക്ഷണത്തിനും ഒരു ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്കും ഒരു വഴി നല്‍കുന്നു.
ഉപരിതലത്തിലെ സോളാര്‍ പാനലുകള്‍ വൈദ്യുതി നല്‍കി. ഒരു ബാക്കപ്പ് ജനറേറ്റര്‍ ഉണ്ടായിരുന്നു. കോച്ചിനെ നിരീക്ഷിക്കാന്‍ നാല് ക്യാമറകള്‍ വെച്ചിരുന്നു. അത് ക്യാപ്സ്യൂളില്‍ അദ്ദേഹത്തിന്റെ നീക്കങ്ങള്‍ ചിത്രീകരിച്ചു. ദൈനംദിന ജീവിതം പകര്‍ത്തുകയും മാനസികാരോഗ്യം നിരീക്ഷിക്കുകയും അയാള്‍ ഒരിക്കലും ഉപരിതലത്തിലേക്ക് വന്നിട്ടില്ല എന്നതിന്റെ തെളിവ് നല്‍കുകയും ചെയ്തു. ജൂള്‍സ് വെര്‍ണിന്റെ ‘ട്വന്റി തൗസന്റ് ലീഗ്‌സ് അണ്ടര്‍ ദി സീ’ എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ നെമോയുടെ ആരാധകനായ കോച്ച്, 19-ാം നൂറ്റാണ്ടിലെ സയന്‍സ് ഫിക്ഷന്‍ ക്ലാസിക്കിന്റെ ഒരു പകര്‍പ്പ് തന്റെ ബെഡ്‌സൈഡ് ടേബിളില്‍ തിരമാലകള്‍ക്ക് താഴെ സൂക്ഷിച്ചിരുന്നു.
”നാം ഇവിടെ ചെയ്യാന്‍ ശ്രമിക്കുന്നത് കടലുകള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ വികാസത്തിന് അനുയോജ്യമായ അന്തരീക്ഷമാണെന്ന് തെളിയിക്കുകയാണ്. ഇത് മനുഷ്യജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതിയെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. വേണമെങ്കില്‍ കടലിനടിയില്‍ നമുക്ക് സ്ഥിരമായി പോലും സ്ഥിരതാമസമാക്കാം.” തന്റെ ശ്രമത്തിന്റെ പാതിവഴിയില്‍ തന്നെ സന്ദര്‍ശിച്ച ഒരു എഎഫ്പി പത്രപ്രവര്‍ത്തകനോട് കോച്ച് പറഞ്ഞിരുന്നു,