Good News

‘ടോം & ജെറി’യുടെ ഐക്കണിക് തീം’ ഇന്ത്യന്‍ വേര്‍ഷന്‍; വൈറലായ വീഡിയോ

പ്രായഭേദമെന്യേ എല്ലാവരും ആസ്വദിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ കാർട്ടൂൺ പരമ്പരയാണ് ടോമും ജെറിയും. 90’സ് കിഡ്സിന്റെ നൊസ്റ്റാൾജിയ എന്ന് തന്നെ പറയാം ഈ കാർട്ടൂൺ. എത്രയൊക്കെ പുതിയ കാർട്ടൂണുകൾ വന്നാലും ടോമിന്റെയും ജെറിയുടെയും തട്ട് താണു തന്നെ ഇരിക്കും.

കാർട്ടൂൺ പോലെ തന്നെ വളരെ മനോഹരമാണ് ടോമിന്റെ ജെറിയുടെയും കാര്‍ട്ടൂണുകളുടെ പശ്ചാത്തല സംഗീതവും. ഇപ്പോഴിതാ മുംബൈയിലെ ഒരു കൂട്ടം യുവ സംഗീതജ്ഞർ, പ്രിയപ്പെട്ട കാർട്ടൂൺ പരമ്പരയുടെ ഐക്കണിക് തീമിന്റെ ക്ലാസിക്കൽ കവർ അവതരിപ്പിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്–

സംഗീതജ്ഞൻ ആയ ഋഷഭ് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് തബല, പുല്ലാങ്കുഴൽ, ഗിറ്റാർ എന്നിവ ഉപയോഗിച്ച് 85വര്‍ഷം പ്രായമുള്ള ഐക്കണിക് തീം അവതരിപ്പിച്ചത്.

ടോം ആൻഡ് ജെറിക്ക് ഞങ്ങൾ തരുന്ന ട്രൈബ്യൂട്ടാണ് ഇതെന്ന് കുറിച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. ഇത് കണ്ട് പലരും കമന്റ് ആയി വന്നു. ടോം ആൻഡ് ജെറിയുടെ ഇന്ത്യൻ പതിപ്പ് പോലെ തോന്നി” എന്നാണ് മിക്കവരും അഭിപ്രായപ്പെട്ടത്.

എന്തായാലും വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *