ഹല്‍ദി ആഘോഷം ഇന്ന് ഇന്ത്യന്‍ വിവാഹത്തിന്റെ ഒരു ഭാഗമാണ്. ഈ ആഘോഷം വ്യത്യസ്തമാക്കാനായി പല വധുവരന്മാരും സുഹൃത്തുക്കളും ബന്ധുക്കളും ശ്രമിക്കാറുമുണ്ട്. അത്തരത്തില്‍ വധുവരന്മാരുടെ തലയില്‍ പാല്‍ അഭിഷേകം നടത്തുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പാല്‍ തലയിലൂടെ ഒഴിക്കുമ്പോൾ വധുവിന്റെ മുഖഭാവവും വരന്റെ കരുതലുമാണ് ചര്‍ച്ചയാവുന്നത്.
മഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യേക ഇരിപ്പിടത്തില്‍ വധുവരന്മാര്‍ ഇരിക്കുന്നു. പെട്ടെന്ന് അതിഥികള്‍ക്കിടയില്‍ നിന്ന് ഒരു സത്രീ വന്ന് വധുവിന്റെ തലയില്‍ പാല്‍ ഒഴിക്കുന്നു. മഞ്ഞള്‍ പുരട്ടിയിരിക്കുന്ന വധുവിന്റെ തലയില്‍പാല്‍ കൂടി എത്തിയപ്പോൾ വധുവിന് കണ്ണില്‍ നീറ്റല്‍ അനുഭവപ്പെട്ട് തുറക്കാന്‍ സാധിക്കുന്നില്ല. പിന്നാലെ വരന്‍ ഇടപ്പെട്ട് വധുവിന് പകരം തന്റെ തലയിലൂടെ പാല്‍ഒഴിക്കാന്‍ അതിഥിയോട് ആവശ്യപ്പെട്ട്. മുഖത്തും കണ്ണിലുമുള്ള പാല്‍ തുടച്ചുനീക്കുന്നതിനായി വരന്‍ ടവല്‍ നല്‍കി സഹായിക്കുന്നതായും വീഡിയോയില്‍ കാണാന്‍ കഴിയും.സമൂഹ മാധ്യമങ്ങളില്‍ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി.
വധുവിനോടുള്ള വരന്റെ കരുതല്‍ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തി. അതേ സമയം വധുവിന്റെ തലയിലൂടെ പാല്‍ ഒഴിച്ചതിനെ വിമര്‍ശിക്കാനും കാണികള്‍ മറന്നില്ല.
https://www.instagram.com/reel/C7O0GV9ymxF/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA==