തര്‍ക്കത്തിനിടെ 18 വയസ്സുള്ള തന്റെ ചെറുമകളെ ചെരുപ്പുകൊണ്ട് കൈയ്യില്‍ അടിച്ചതിന് തുര്‍ക്കിയിലെ 80 വയസ്സുള്ള ഒരു സ്ത്രീയ്ക്ക് ജയിലില്‍ കഴിയേണ്ടി വന്നത് നാലു വര്‍ഷത്തിലധികം. തെക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഡെനിസ്ലിയിലെ ടോപ്രക്ലിക്ക് സമീപപ്രദേശത്താണ് അസിയെ കെയ്തന്‍ എന്ന സ്ത്രീയ്ക്ക് തടവുശിക്ഷ നേരിടേണ്ടി വന്നത്.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനെ തുടര്‍ന്ന് തന്റെ ചെറുമകള്‍ വുറലിനോടൊപ്പമാണ് ഇവര്‍ താമസിക്കുന്നത്. വൃദ്ധയാണ് ചെറുമകളെ സംരക്ഷിക്കുന്നതും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 9ന് ജോലി കഴിഞ്ഞ് വന്ന വൂറല്‍ ചില സുഹൃത്തുക്കളോടൊപ്പം പുറത്ത് പോവുകയാണെന്ന് അമ്മൂമ്മയോട് പറഞ്ഞു. സുരക്ഷയെ ഭയന്ന് വൃദ്ധ അത് അനുവദിക്കില്ലെന്ന് പറഞ്ഞു.
വൂരലിന് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാന്‍ വാതില്‍ പൂട്ടുക പോലും ചെയ്തു. അവരുടെ തര്‍ക്കത്തിനിടെ ഒരു ഘട്ടത്തില്‍, യുവതി വാതില്‍ തുറക്കാന്‍ ശ്രമിച്ചു, കെയ്റ്റന്‍ അവളുടെ വീട്ടിലെ ചെരുപ്പുകളിലൊന്ന് പിടിച്ച് അവളുടെ കൈയില്‍ അടിക്കുകയും ചെയ്തു. വുരല്‍ പ്രതികാരം ചെയ്തു, അവളുടെ ഫോണ്‍ കൊണ്ട് മുത്തശ്ശിയുടെ തലയില്‍ അടിച്ചു. കെയ്റ്റാന് രക്തസ്രാവം ഉണ്ടായതോടെ പെണ്‍കുട്ടി ആംബുലന്‍സ് വിളിക്കുകയും കുടുംബവഴക്ക് പിന്നീട് അന്താരാഷ്ട്ര വാര്‍ത്തയായി മാറുകയായിരുന്നു.
ഫെബ്രുവരി 25-ന്, അസിയെയെ ബലപ്രയോഗത്തിലൂടെയോ ഭീഷണിയിലൂടെയോ വഞ്ചനയിലൂടെയോ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഹനിച്ച’ കുറ്റത്തിന് 2 വര്‍ഷവും 6 മാസവും തടവിനും അവളുടെ ചെറുമകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ ‘ആയുധം’ ഉപയോഗിച്ചതിന് മറ്റൊരു രണ്ടു വര്‍ഷവും 6 മാസവും അധികമായി ശിക്ഷിക്കുകയും ചെയ്തു. ശിക്ഷ ഒടുവില്‍ 4 വര്‍ഷവും 2 മാസവുമാക്കി. കെയ്റ്റന്റെ അഭിഭാഷകന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയെങ്കിലും കോടതി ശിക്ഷ ശരി വെച്ചു.