കാമുകനെ ചൊല്ലി തമ്മിൽ തല്ലുന്ന രണ്ട് സ്കൂൾ വിദ്യാർഥിനികളുടെ വീഡിയോയാണ് ഇപ്പോള്‍ നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ബീഹാറിലെ പൂർണിയയിലാണ് സംഭവമെന്ന് ഫ്രീപ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീഡിയോയിൽ സർക്കാർ സ്‌കൂളിലെ പെൺകുട്ടികൾ പരസ്പരം തലമുടി വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് കാണുന്നത്. രണ്ട് പെൺകുട്ടികളുടെയും കാമുകൻ ഒരാൾ ആയതാണ് പ്രശ്നങ്ങൾക്ക് കാരണം.
കാമുകനുവേണ്ടിയുള്ള വഴക്കിനെ തുടർന്ന് സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ തമ്മിൽ അടിക്കുന്നതും, സംഘർഷം രൂക്ഷമായപ്പോൾ പെൺകുട്ടികൾ നടുറോഡിൽ കിടന്ന് അതിക്രൂരമായി പരസ്പരം ഇടിക്കുകയും ചവിട്ടുകയും ചെയ്യുകയാണ്.
റിപ്പോർട്ടുകൾ പ്രകാരം, വഴക്കിൽ ഏർപ്പെട്ടിരുന്ന രണ്ട് പെൺകുട്ടികളുമായും ഒരു ആൺകുട്ടി ഡേറ്റിംഗ് നടത്തുകയും ചാറ്റ് ചെയ്യുകയും ചെയ്തത്രേ. പെൺകുട്ടികൾ ഇക്കാര്യം അറിഞ്ഞതിനെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് ഇവർ തമ്മിൽ വഴക്കുണ്ടായി. പെൺകുട്ടികൾ പരസ്പരം ഭീഷണിപ്പെടുത്തുകയും ആൺകുട്ടിയെ വെറുതെ വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഇരുവരും അതിനു തയ്യാറാകാതെ വരുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം, രണ്ട് പെൺകുട്ടികളും അവരുടെ സുഹൃത്തുക്കളോടൊപ്പം സ്കൂൾ കഴിഞ്ഞതിന് ശേഷം പുറത്ത് റോഡിൽ തല്ലുകൂടുകയായിരുന്നു. പൊരിഞ്ഞ അടിയിൽ അങ്ങോട്ടുമിങ്ങോട്ടും അധിക്ഷേപിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു.
നിമിഷ നേരങ്ങൾക്കുള്ളിലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. സംഭവം കണ്ടുനിന്ന കാഴ്ചക്കാരൻ തന്നെയാണ് വീഡിയോ പകർത്തി പങ്കുവെച്ചത്. വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ പെൺകുട്ടികളോട് വഴക്ക് നിർത്താൻ ആവശ്യപ്പെടുന്നത് കേൾക്കാം, എന്നിരുന്നാലും, അവർ അതൊന്നും കേൾക്കാതെ പരസ്പരം അടികൂടുന്നത് തുടരുന്നു. ഒടുവിൽ മറ്റ് പെൺകുട്ടികൾ ഇടപെട്ടതിനെ തുടർന്നാണ് സംഘർഷം നിലച്ചത്.
സംഭവം യഥാർത്ഥത്തിൽ എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. വീഡിയോയുടെ ആധികാരികതയ്ക്കും FPJ ഉറപ്പുനൽകുന്നില്ല. സംഘർഷത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്കെതിരെ സ്‌കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് പോലീസ് നടപടിയോ നടപടിയോ ഉണ്ടായതായി റിപ്പോർട്ടില്ല. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചുകഴിഞ്ഞു.