37 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം നടന്‍ ഗോവിന്ദയും ഭാര്യ സുനിത അഹൂജയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഗോവിന്ദയുടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകള്‍ തന്നെയാണ് ഇതിന് കാരണമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഭാര്യ സുനിത അഹൂജയുടെ പഴയ പ്രസ്താവന വൈറലാകുന്നു. ഒരു കാലത്ത് നടി നീലവുമായി ഗോസിപ്പില്‍ പെട്ടയാളാണ് ഗോവിന്ദ.
1987 മാര്‍ച്ച് 11 ന് വിവാഹിതരായ ഗോവിന്ദയും സുനിതയും ടീന അഹൂജ, യശ്വവര്‍ദ്ധന്‍ അഹൂജ എന്നീ രണ്ട് കുട്ടികളുടെ മാതാപിതാക്കളാണ്. എന്നാല്‍ ആറ് മാസം മുമ്പ് സുനിത അഹൂജ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുകയാണെന്ന് നടന്റെ അഭിഭാഷകന്‍ ലളിത് ബിന്ദാല്‍ വ്യക്തമാക്കിയത്. ഇരുവരും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ക്കിടെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള സുനിതയുടെ പഴയ മൊഴിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘അവന്‍ ഒന്നും ചെയ്യുന്നില്ലെന്ന് കാമുകനോടോ ഭര്‍ത്താവിനോടോ ഒരിക്കലും പറയരുതെന്ന് ഞാന്‍ ഇവിടെയുള്ള എല്ലാ സ്ത്രീകളോടും അഭ്യര്‍ത്ഥിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍, അയാള്‍ വളരെ മോശമായ രീതിയില്‍ കുഴപ്പമുണ്ടാക്കും. അയാള്‍ വളരെ ഭയാനകമായ രീതിയില്‍ സ്‌ക്രൂ ചെയ്യും. ആ കുഴപ്പം പരിഹരിക്കാന്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കും. ഒരുപക്ഷേ നിങ്ങള്‍ അയാളുടെ ജീവിതത്തില്‍ നിന്ന് പുറത്തുപോയാല്‍പോലും പക്ഷേ മറ്റേ സ്ത്രീ ഒരിക്കലും പോയെന്ന് വരില്ല’
1980കളിലും 90-കളിലും ഗോവിന്ദ തന്റെ കുറ്റമറ്റ ഹാസ്യവും സുഗമമായ നൃത്തച്ചുവടുകളും കൊണ്ട് സിനിമയെ ഭരിച്ചു. ലവ് 86 എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ഗോവിന്ദയും സുനിതയും തമ്മില്‍ പ്രണയത്തില്‍ ആയിരുന്നു. സിനിമ റിലീസ് ചെയ്ത ഉടന്‍ തന്നെ 1987 ല്‍ നടന്‍ സുനിതയെ രഹസ്യമായി വിവാഹം കഴിച്ചു.
തന്റെ കരിയറിന്റെയും വിവാഹത്തിന്റെയും ആദ്യ വര്‍ഷങ്ങളില്‍, തന്നോടൊപ്പം അഭിനയിച്ച് അരങ്ങേറ്റം കുറിച്ച നീലത്തോട് താരത്തിന് അടുപ്പം തോന്നാന്‍ തുടങ്ങി. 1990-ല്‍ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍, നീലത്തെ കൂടുതല്‍ അറിയുന്തോറും തനിക്ക് അവളെ ഇഷ്ടപ്പെട്ടുവെന്ന് ഗോവിന്ദ സമ്മതിച്ചു. ‘ഏതൊരു പുരുഷനും ഹൃദയം നഷ്ടപ്പെടുന്ന തരത്തിലുള്ള സ്ത്രീയായിരുന്നു അവള്‍. എനിക്ക് എന്റേത് നഷ്ടപ്പെട്ടു,” ഗോവിന്ദ പങ്കുവെച്ചു.
”എനിക്ക് നീലത്തെ പുകഴ്ത്തുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല. ഞാന്‍ കമ്മിറ്റ് ചെയ്ത സുനിതയോട് പോലും. നീ സ്വയം മാറി നീലത്തെപ്പോലെ ആകാന്‍ ഞാന്‍ സുനിതയോട് പറയും. അവളെ കണ്ടു പഠിക്കാന്‍ പറയും. ഞാന്‍ കരുണയില്ലാത്തവനായിരുന്നു. സുനിതയ്ക്ക് ദേഷ്യം വരും. അവള്‍ എന്നോട് പറയുമായിരുന്നു, എന്തിനാണ് നീ എന്നെ പ്രണയിച്ചത്, എന്നെ മാറ്റാന്‍ ഒരിക്കലും ശ്രമിക്കരുത്.’ പക്ഷേ ഞാന്‍ വളരെ ആശയക്കുഴപ്പത്തിലായിരുന്നു. ആരേയാണ് സ്വന്തമാക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു.” അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
നീലത്തോടുള്ള അദ്ദേഹത്തിന്റെ ആരാധന സുനിതയുമായുള്ള വ്യക്തിജീവിതത്തില്‍ പിന്നീട് ഒരു പ്രശ്‌നമായി മാറി. നീലത്തിന് വേണ്ടി സുനിതയോട് തന്നെ ഉപേക്ഷിക്കാന്‍ പോലും താരം ആവശ്യപ്പെടുന്ന തരത്തില്‍ കാര്യങ്ങള്‍ മോശമായി.