ഗൂഗിള്‍മാപ്പില്‍ അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടക്കുമ്പോള്‍ കണ്ടെത്തിയ വാതില്‍ പാളി അന്യഗ്രഹജീവികളുടെ താവളമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പാളിയുടെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടത്. ഒട്ടും താമസിക്കാതെ തന്നെ ഇത് പ്രചരിച്ചു. അന്റാര്‍ട്ടിക് ഏലിയന്‍ ദുരുഹതാവാദികള്‍ക്ക് വളരെ അധികം താത്പര്യമുള്ള മേഖലയായതിനാല്‍ വിഷയത്തിന് പ്രത്യേകമായ ശ്രദ്ധ ലഭിച്ചു.
ഇത് അന്യഗ്രഹത്താവളമല്ലെന്നും മറിച്ച് ഐസ്ബര്‍ഗാണെന്നും ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം എത്തി. ദക്ഷിണധൃവ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അധികമാരും കടന്നു ചെല്ലാത്ത ഹിമഭൂമിയാണത്. ഇവിടെനിന്ന് 90കളില്‍ കണ്ടെത്തിയ ‘ അലന്‍ ഹില്‍സ് 84001’ എന്ന ഉല്‍ക്ക ചൊവ്വാഗ്രഹത്തില്‍നിന്നു വന്നെത്തിയതാണ്.
അന്റാര്‍ട്ടിക്കയിലെ എല്ലാ സ്ഥലങ്ങളിലും ആളുകള്‍ക്ക് പോകാനാവില്ല. ഇതിന് കാരണം സുരക്ഷ കാരണങ്ങളാണെന്ന് അധികൃതര്‍ പറയുന്നു. വിനോദ സഞ്ചാരികള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് മാത്രമ പോകാനായി സാധിക്കൂ.
പല രാജ്യങ്ങളുടെ സൈനിക സാന്നിധ്യം ഇവിടെയുണ്ട്. അന്റാര്‍ട്ടിക്കയിലെ ഷാക്കിള്‍ട്ടന്‍ മലനിരയിലുള്ള പിരമിഡ് രൂപത്തിലുള്ള മല പ്രകൃതിദത്തമല്ല അതിന് പകരം ആദ്യമായി നിര്‍മിച്ച പിരമിഡ് ഇതാണത്രേ. അറ്റ്ലാന്റിസുമായി ബന്ധപ്പെടുത്തിയും അന്റര്‍ട്ടിക്കയുടെ കാര്യങ്ങള്‍ പറയപ്പെടാറുണ്ട്. അന്റാര്‍ട്ടിക്ക പണ്ട് കാലത്ത് ഇന്നത്തേത് പോലെ ഐസ് നിറഞ്ഞ ഒരു സ്ഥലമായിരുന്നില്ലെന്ന് പറയുന്നു. പണ്ട് ഈ നാട്ടില്‍ സാങ്കേതികപരമായി ഉന്നതി നേടിയ ഒരു ആദിമജനത ഉണ്ടായിരുന്നുവെന്നും പറയുന്നു. ഇടക്കാലത്ത് അന്റാര്‍ട്ടിക്കയില്‍ പിരമിഡ് രൂപത്തിലുള്ള മല കണ്ടെത്തിയെന്ന് പറഞ്ഞു പ്രചരിച്ച ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു.