Movie News

രണ്ടാം വരവിലും ഗില്ലി 50 കോടിയിലേക്ക് ; മൂന്നാഴ്ച കൊണ്ട് നേടിയത് 30 കോടി, റീ റീ റിലീസും സംഭവമാകും

ആദ്യം പുറത്തിറങ്ങിയപ്പോള്‍ തന്നെ 100 ദിവസം ഓടുകയും വന്‍ തുക സമ്പാദിച്ച് വലിയ വിജയം നേടിയെടുക്കുകയും ചെയ്ത വിജയ് യുടെ ഗില്ലി 20 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിലും പ്രേക്ഷകരുടെ പ്രീതി സമ്പാദിച്ച് കുതിക്കുകയാണ്. 2024 ഏപ്രില്‍ 20-ന് തമിഴ്നാട്ടിലെ ഒന്നിലധികം തീയറ്ററുകളില്‍ ചിത്രം വീണ്ടും റിലീസ് ചെയ്തപ്പോള്‍ വിജയകരമായി മൂന്നാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്

2004 ല്‍ ആദ്യമായി റിലീസ് ചെയ്തപ്പോള്‍ ഈ ചിത്രം 50 കോടി നേടിയ ആദ്യത്തെ ഗ്രോസറായ മൂവി രണ്ടാം വരവില്‍ ഈ വര്‍ഷം വീണ്ടും റിലീസ് ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ 30 കോടി നേടിയിരിക്കുകയാണ്. റീ റിലീസും 50 കോടിയില്‍ എത്തുമെന്ന് തന്നെയാണ് അണിയറക്കാര്‍ കരുതുന്നത്. വിജയ്യും തൃഷയും പ്രകാശ്‌രാജും ഒന്നിച്ചഭിനയിച്ച ചിത്രം ധരണിയാണ് സംവിധാനം ചെയ്തത്്. തമിഴ് സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നായ സിനിമ യഥാര്‍ത്ഥത്തില്‍ എട്ട് കോടി രൂപ ബജറ്റിലാണ് നിര്‍മ്മിച്ചത്.

എഎം രത്‌നം നിര്‍മ്മിച്ച സിനിയ്ക്ക് സംഗീതം നല്‍കിയതി വിദ്യാസാഗറായിരുന്നു. ത്രില്ലര്‍ മൂവി ഗണത്തില്‍ പെടുന്ന സിനിമ താരത്തിന്റെ ആരാധകരും സിനിമാ പ്രേക്ഷകരും തീയറ്ററുകളില്‍ വീണ്ടും ആസ്വദിക്കുകയാണ്. 2003 ല്‍ മഹേഷ്ബാബുവും ഭൂമികാചൗളയും ഒരുമിച്ച ഒക്കഡു എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ് ഗില്ലി. റീ റിലീസിംഗിലും സിനിമ 100 ദിവസം ഓടുമെന്ന് തന്നെയാണ് സൂചനകള്‍.