Hollywood

രാജകുടുംബത്തെ ഞെട്ടിച്ച് ജര്‍മ്മന്‍ രാജകുമാരി; പൂര്‍ണ്ണ നഗ്നയായി പ്‌ളേബോയ് കവറിന് പോസ് ചെയ്തു

ജര്‍മ്മന്‍ രാജകുമാരി സീനിയ ഫ്‌ലോറന്‍സ് ഗബ്രിയേല സോഫി ഐറിസ് പ്ലേബോയ് കവറിന് വേണ്ടി പൂര്‍ണ്ണ നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഒരു എക്‌സ്-റേറ്റഡ് പ്ലേബോയ് ഫോട്ടോഷൂട്ടിനായി ഇറങ്ങി ചരിത്രമെഴുതുന്ന ആദ്യ രാജകുടുംബാംഗമാണ് സീനിയ. പ്ലേബോയ്ക്കുവേണ്ടി ഗ്‌ളാമറസായി പോസ് ചെയ്യുന്ന പ്രഭുവര്‍ഗ്ഗത്തിലെ ആദ്യത്തെ അംഗമാണ് അവര്‍.

37 കാരിയായ ജര്‍മ്മന്‍ രാജകുമാരി ജര്‍മ്മന്‍ പ്ലേബോയിയുടെ 2024 മാര്‍ച്ചിലെ കവറിലാണ് പ്രത്യക്ഷപ്പെടുന്നത്. മാറിടം ഉള്‍പ്പെടെ പൂര്‍ണ്ണമായും അനാവൃതമാക്കി പ്രത്യക്ഷപ്പെട്ട സുന്ദരിയായ അവര്‍ ശരീരത്തിന്റെ പകുതിയില്‍ വെളുത്ത ഷീറ്റ് വരച്ച് മറുവശം പൂര്‍ണ്ണമായും നഗ്‌നമാക്കിയ നിലയിലാണ് ഒരു ചിത്രം. മറ്റൊരു സ്നാപ്പ്ഷോട്ടില്‍ ഒരു ആഡംബര കുളത്തിനരികില്‍ പൂര്‍ണ്ണമായും ടോപ്ലെസ്സായി പോസ് ചെയ്തു.

മൂന്നാമത്തെ ഫോട്ടോയില്‍, ഒരു വെളുത്ത ബോഡി സ്യൂട്ട് ധരിക്കുന്നു, ക്രോച്ച് അഴിക്കാതെ, നെഞ്ച് വെളിവാക്കാന്‍ അത് താഴേക്ക് വലിച്ചുകൊണ്ടുള്ളതാണ് മൂന്നാമത്തെ ചിത്രമെന്ന് പേജ് ആറ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിനൊപ്പം മാസിക നല്‍കിയിട്ടുള്ള അഭിമുഖത്തില്‍ എല്ലാ സ്ത്രീകളും അവള്‍ എങ്ങനെയാണോ സുന്ദരിയായിരിക്കുന്നെന്നതോ അതുപോലെ താന്‍ തന്റെ ഫോട്ടോകളിലൂടെ കാണിക്കാന്‍ ആഗ്രഹിക്കുന്നു.

”ആരെയെങ്കിലും പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ ട്രെന്‍ഡുകളുമായി പൊരുത്തപ്പെടുകയോ നിങ്ങളുടെ ശരീരത്തില്‍ ശസ്ത്രക്രിയ നടത്തുകയോ ചെയ്യേണ്ടതില്ല. എനിക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ട്, അവ കാണിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.” ” അവള്‍ മാസികയോട് പറഞ്ഞു. സാക്‌സോണിയിലെ അവസാന രാജാവായ ഫ്രെഡറിക് അഗസ്റ്റസ് മൂന്നാമന്‍ സെനിയയുടെ മുത്തച്ഛനാണ്.

ടെലിവിഷന്‍ അവതാരകയും ഗായികയും കോളമിസ്റ്റും കൂടിയാണ് സീനിയ രാജകുമാരി. തന്റെ രാജകുടുംബ സ്റ്റാറ്റസിനെ പഠിക്കുന്ന കാലത്ത് ഒരു ശാപമായിട്ടായിരുന്നു ഇവര്‍ കരുതിയിരുന്നത്. കുലീന കുടുംബവുമായുള്ള അവളുടെ ബന്ധം അവള്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അവളുടെ സഹപാഠികളോട് വെളിപ്പെടുത്തിയത് അതില്‍ നിന്നുള്ള അനുഭവം ‘ഭയങ്കരം’ എന്നായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കുട്ടിക്കാലത്ത് നിന്ന് വ്യത്യസ്തമായി, അതിനെ ഒരു ‘അനുഗ്രഹം’ ആയി കാണുന്നു. അവളുടെ ഉയരം പരമാവധി പ്രയോജനപ്പെടുത്തി, അവള്‍ ഇതിനകം ഡൈ ബര്‍ഗ്, സമ്മര്‍ ഹൗസ് ഓഫ് ദ സ്റ്റാര്‍സ്, ബാറ്റില്‍ ഓഫ് റിയാലിറ്റി സ്റ്റാര്‍സ്, ബിബിസി ത്രീയുടെ അണ്ടര്‍കവര്‍ പ്രിന്‍സസ് തുടങ്ങിയ റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. അതേസമയം സീനിയയുടെ പ്രവര്‍ത്തി രാജകുടുംബത്തെ ചൊടിപ്പിച്ചിട്ടുണ്ട്. 2011-ല്‍, തന്റെ ജീവചരിത്രമായ ‘സെനിയ: ദി ലൈഫ് ഓഫ് എ പ്രിന്‍സസ് ഇന്‍ 21 ത്ത് സെഞ്ച്വറി’ അവര്‍ പ്രഖ്യാപിച്ചിരുന്നു.