Lifestyle

ഇന്‍സ്റ്റന്റ് പ്രണയത്തിനോട് ‘നോ’ പറയുന്ന ജെന്‍ സി തലമുറ

പ്രണയം കണ്ടെത്തുന്നതിനായി സ്ലോ ഡേറ്റിങ് എന്ന രീതിയെയാണ് ജെന്‍ സിക്കാര്‍ കൂട്ടുപിടിക്കുന്നത്. കൂട്ടുകാര്‍ക്കെല്ലാം ലൈന്‍ സെറ്റായി, തനിക്കും വേഗം പങ്കാളിയെ കണ്ടെത്തണമെന്ന ചിന്തയൊന്നും പുതിയ തലമുറയ്ക്കില്ല. പെട്ടെന്ന് കേറി ആരെയും പ്രേമിക്കാനും അവര്‍ ഒരുക്കമല്ല.

ഇത്തിരി കാത്തിരുന്നാലും മനസ്സിന് ഇണങ്ങിയ പങ്കാളിയെ വേണമെന്ന് ചിന്തിക്കുന്നവരാണിവര്‍. പുതുതലമുറയ്ക്കിഷ്ട്ം എല്ലാ രീതിയിലും ചേര്‍ന്ന് പോകുന്ന ശരിയായ ആളെ കണ്ടെത്താനാണ്. സ്ലോ ഡേറ്റിങ് രീതിയാണ് ഉചിതമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ഇന്‍സ്റ്റന്റ് പ്രണയത്തിനോട് നോ പറയുന്നവരാണ് ജെന്‍ സിക്കാര്‍. സമയമെടുത്ത് പ്രണയിക്കാനാണ് അവര്‍ക്ക് താല്‍പര്യം. പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും പ്രണയിക്കാനാണ് താല്‍പര്യപ്പെടുന്നത്. മനസ്സ് തുറന്ന് സംസാരിച്ച് ഇഷ്ടങ്ങള്‍ മനസ്സിലാക്കി ജീവിതകാലം മുഴുവനും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുള്ള പങ്കാളിയെ കൂടെക്കൂട്ടാനാണ് അവര്‍ക്കിഷ്ടം. മനസ്സമാധാനം നല്‍കുന്ന സ്ഥിരതയുള്ള പ്രണയം നേടാനാണ് ഈ തലമുറക്കാര്‍ ശ്രമിക്കുന്നത്. വൈകാരിക സുരക്ഷ അതിര്‍വരമ്പുകള്‍ ലംഘിക്കാതെ വ്യക്തിഗത വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കാത്ത ഒരു പങ്കാളിയ്ക്കായി അവര്‍ കാത്തിരിക്കും.

ഒരുമിച്ച് ചെലവഴിക്കുന്ന ഒരോ നിമിഷവും സന്തോഷം നിറയ്ക്കാനായി ജെന്‍സി ഇഷ്ടപെടുന്നു. പുറംമോടിയെക്കാൾ ഉള്ളറിയുന്നവരെ തിരഞ്ഞെടുക്കാനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്. അര്‍ഥവത്തായ ആശയവിനിമയത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കുന്നവരെയാകും അവര്‍ ഒപ്പം കൂട്ടുക.

ഏച്ചുകെട്ടലും അഭനയുമില്ലാതെ ശരിക്കുള്ള സ്വഭാവം തുറന്ന് കാട്ടികൊണ്ട് പ്രണയിക്കാനാണ് ഇവര്‍ താല്‍പര്യപ്പെടുന്നത്. കുറുക്കു വഴിയിലൂടെ പ്രണയം നേടിയാല്‍ എന്നെങ്കിലും സത്യം പുറത്തു വന്നാല്‍ പ്രണയം നഷ്ടപ്പെടുമെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്.

സമ്മര്‍ദമില്ലാതെ പ്രണയിക്കാനാണ് പുതിയ തലമുറയ്ക്കിഷ്ടം. കുറച്ച് സമയം കൊണ്ട് വൈകാരിക അടുപ്പം സൃഷ്ടിച്ച് ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിന് പകരമായി പരസ്പരം പറഞ്ഞും അറിഞ്ഞും വൈകാരിക അടുപ്പം സൃഷ്ടിക്കാനാണ് അവര്‍ക്ക് താല്‍പര്യം.

Leave a Reply

Your email address will not be published. Required fields are marked *