Featured Lifestyle

യുദ്ധം തുടങ്ങിയപ്പോള്‍ വേര്‍പിരിഞ്ഞു; 15 മാസത്തിന് ശേഷം ഗാസയില്‍ ഇരട്ടകള്‍ കണ്ടുമുട്ടി

ഗാസയില്‍ ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ അനേകം ജീവിതങ്ങളാണ് തകര്‍ന്നുപോയത്. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോയ ശേഷം വെടിനിര്‍ത്തല്‍ ഉണ്ടായതോടെ വേര്‍പിരിഞ്ഞുപോയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാസ. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോകുകയും വെടിനിര്‍ത്തലോടെ കണ്ടുമുട്ടുകയും ചെയ്ത ഇരട്ടകളുടെ ചിത്രം വേര്‍പിരിയലിന്റെയും നാശത്തിന്റെയും 15 മാസങ്ങള്‍ക്ക് ശേഷമുള്ള ഫലസ്തീനികളുടെ അതിജീവനത്തിന്റെ രേഖാചിത്രമായി മാറുന്നു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ എന്‍ക്ലേവിനുള്ളില്‍ ചലനം അനുവദിച്ചതിന് ശേഷം 30 വയസ്സുള്ള ഇബ്രാഹിമും മഹമൂദ് അല്‍-അറ്റൗട്ടും ആണ് കണ്ടുമുട്ടിയത്. ഗാസയിലെ ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരല്‍ ഏറെ വൈകാരികമായിരുന്നു. ഒരാഴ്ച മുമ്പ് സുരക്ഷാ ക്യാമ്പുകളില്‍ നിന്ന് വീട്ടിലേക്ക് ട്രെക്കിംഗ് നടത്തുന്ന ജനക്കൂട്ടത്തിനിടയില്‍ ഇരട്ടകളുടെ ആനന്ദവും കണ്ണീരും നിറഞ്ഞ ആലിംഗനത്തിന്റെ വീഡിയോ വൈറലാണ്. എന്നാല്‍ അവരുടെ പുനഃസമാഗമത്തിന്റെ സന്തോഷം നഷ്ടത്തിന്റെയും പ്രയാസത്തിന്റയും സഹനത്തിന്റെയും പ്രതിഫലനം കൂടിയായിരുന്നു.

2023 ഒക്ടോബര്‍ 7-ന് ഹമാസ് പോരാളികള്‍ ഇസ്രായേലിനെ ആക്രമിക്കുകയും ഏകദേശം 1,200 പേരെ കൊല്ലുകയും 250 ഓളം ബന്ദികളെ പിടിച്ചെടുക്കുകയും ചെയ്തപ്പോള്‍ ആരംഭിച്ച സംഘട്ടനത്തിന്റെ തുടക്കത്തിലാണ് വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് നിന്നുള്ള രണ്ട് പേരും വേര്‍പിരിഞ്ഞു പോയത്. തുടക്കത്തില്‍, ഇസ്രായേല്‍ സിവിലിയന്മാരോട് വടക്ക് നിന്ന് പോകാന്‍ ഉത്തരവിട്ടു, അവിടെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഏറ്റവും തീവ്രമായിരുന്നു, പക്ഷേ എല്ലാവരും അങ്ങനെ ചെയ്തില്ല.

ഇബ്രാഹിം തെക്കോട്ട് പോയപ്പോള്‍, മഹമൂദ് വടക്ക് താമസിച്ചു. ഒരു രാത്രി വൈകി ജബാലിയയിലേക്ക് മടങ്ങാമെന്ന വാര്‍ത്ത വന്നപ്പോള്‍, ഇബ്രാഹിം മഹമൂദിനെ ഫോണ്‍ ചെയ്തു, അവന്‍ പെട്ടെന്ന് വസ്ത്രം ധരിച്ച് വടക്കന്‍ ഗാസയിലേക്കുള്ള ഒരു പ്രധാന റോഡിലെ മീറ്റിംഗ് പോയിന്റിലേക്ക് ഓടി. മഹ്മൂദ് ആറ് മണിക്കൂറാണ് നോക്കി നിന്നത്. ഇബ്രാഹിം തന്റെ ആറ് പെണ്‍മക്കളുമൊത്ത് സാവധാനമായിരുന്നു യാത്ര ചെയ്തത്. ‘അവന്‍ എന്നെ ‘മഹ്മൂദ്’ എന്ന് വിളിച്ചു, എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വേഗം ഓടി, ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ചു,’ അവരുടെ പുനഃസമാഗമത്തിന്റെ നിമിഷം വിവരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

2023 നവംബറില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇബ്രാഹിമിന്റെ ഒരു മകള്‍ കൊല്ലപ്പെടുകയും മറ്റൊരാളുടെ തലയ്ക്കും കാലുകള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. തങ്ങളുടെ കുടുംബ വീടിന്റെ അവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ സമയം ചിലവഴിക്കുന്നുവെന്ന് ഇപ്പോള്‍ വീണ്ടും ഒന്നിച്ച രണ്ട് പുരുഷന്മാരും അവരുടെ കുടുംബങ്ങളും പറയുന്നു.

ഇബ്രാഹിം തെക്കോട്ട് പോകാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ അദ്ദേഹം കുടുംബത്തോടൊപ്പം അവിടെയിരിക്കുമ്പോള്‍ ഇസ്രായേല്‍ സൈന്യം വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലേക്ക് നീങ്ങി, റെഡ് ക്രസന്റ് അവരെയെല്ലാം തെക്കന്‍ പ്രദേശത്തെ ഒരു വലിയ ആശുപത്രിയിലേക്ക് മാറ്റി. വീടോ വസ്തുവകകളോ ഇല്ലാതെ തെക്കോട്ട് ഇബ്രാഹിമിനും കുടുംബത്തിനും കാര്യങ്ങള്‍ ബുദ്ധിമുട്ടായിരുന്നു, ഏകദേശം നാല് മാസത്തോളം ആശയവിനിമയം നിലച്ച ശേഷമാണ് പരസ്പരം കണ്ടുമുട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *