Sports

ആകസ്മികമായി പരിശീലകനായി ; ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ചയാള്‍

പറഞ്ഞുവരുന്നത് ഇംഗ്‌ളണ്ടിന്റെ പരിശീലകന്‍ സൗത്ത്‌ഗേറ്റിനെക്കുറിച്ചാണ്. ആകസ്മീകമായി ഇംഗ്‌ളണ്ടിന്റെ പരിശീലക സ്ഥാനത്ത് എത്തിയ സൗത്തഗേറ്റ് ഇപ്പോള്‍ ഇംഗ്‌ളണ്ടിനെ ഏറ്റവും കൂടുതല്‍ കാലം പരിശീലിപ്പിച്ച കോച്ചായിട്ടാണ് മാറിയത്. സ്വിറ്റ്‌സര്‍ലണ്ടിനെതിരേ ഇന്ന് ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങുമ്പോള്‍ പരിശീലകനായി സൗത്ത്‌ഗേറ്റ് 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കും.

അരനൂറ്റാണ്ടിനിടെ രാജ്യത്തെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ചതും വിജയിച്ചതുമായ ബോസായിട്ടാണ് സൗത്ത്‌ഗേറ്റ് മാറിയിരിക്കുന്നത്. ആറ് വര്‍ഷം മുമ്പ് റഷ്യയില്‍ സൗത്ത്‌ഗേറ്റ് രാജ്യത്തിന്റെ ഏറ്റവും പ്രിയങ്കരനായിരുന്നു. ലോകകപ്പ് സെമിഫൈനലിലേക്ക് ഇംഗ്ലണ്ടിനെ മാര്‍ച്ച് ചെയ്യിച്ചു. 2018 യൂറോയിലും സൗത്ത്‌ഗേറ്റിന്റെ മികവ് കണ്ടു. 1966 ന് ശേഷം ഇംഗ്ലണ്ട് ആദ്യമായി ഫൈനലില്‍ കടന്നു.

കഴിഞ്ഞ ഖത്തര്‍ ലോകകപ്പും, സൗത്ത്‌ഗേറ്റിന്റെ ടീം അഞ്ച് മത്സരങ്ങളില്‍ നാല് മത്സരങ്ങളിലും വളരെ പോസിറ്റീവായി കളിച്ചു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ഇംഗ്ലണ്ട് ഗണ്യമായി പിന്നോട്ട് പോയി – വെംബ്ലിയില്‍ ഐസ്ലന്‍ഡിനോട് അവരുടെ അവസാന സന്നാഹ മത്സരത്തില്‍ തോല്‍വി പിണഞ്ഞതടക്കം ഇത് നില്‍ക്കുന്നു. ഹോഡ്ജ്സണ്‍, ഫാബിയോ കാപ്പല്ലോ, സ്റ്റീവ് മക്ലാരന്‍, റാംസിക്ക് ശേഷമാണ് സൗത്തഗേറ്റ് വന്നത്.

സൗത്ത്‌ഗേറ്റിന്റെ ഏറ്റവും വലിയ ശക്തി കളിക്കാരെ മാനേജ് ചെയ്യാനും അവരെ പോസിറ്റീവാക്കി നിര്‍ത്താനുമുള്ള കഴിവാണ്. ഡസല്‍ഡോര്‍ഫില്‍ ഇംഗ്ലണ്ട് സ്വിസിനോട് തോറ്റാല്‍ ഈ ടൂര്‍ണമെന്റിനപ്പുറം അദ്ദേഹം തുടരുന്ന സാഹചര്യങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പ്രയാസമാണ്. കഴിഞ്ഞയാഴ്ച വരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡ് നോക്കിക്കൊണ്ടിരുന്ന പരിശീലകന് ഇന്ന് ഇംഗ്‌ളണ്ട് തോറ്റാല്‍ പ്രീമിയര്‍ ലീഗില്‍ പോലും ജോലി കിട്ടില്ല.