Oddly News Wild Nature

അതിഭീകരം! നീലതിമിംഗലത്തെ കൂട്ടമായി ആക്രമിച്ച് വിഴുങ്ങുന്ന 60കൊലയാളി തിമിംഗലങ്ങൾ, ദൃശ്യങ്ങൾ വൈറൽ

കൊലയാളി തിമിംഗലങ്ങൾ എന്നറിയപ്പെടുന്ന 60-ലധികം ഓർക്കകൾ പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്ത് 18 മീറ്റർ നീളമുള്ള പിഗ്മി നീലത്തിമിംഗലത്തെ ആക്രമിച്ചു കൊലപ്പെടുത്തുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം നാലാം തവണയാണ് ഇത്തരത്തിൽ ഓർക്കകൾ പിഗ്മി തിമിംഗലങ്ങളെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നത്.

തിങ്കളാഴ്ച ബ്രെമർ ബേയുടെ തീരത്തുള്ള മറൈൻ പാർക്കായ ബ്രെമർ കാന്യോണിൽ തിമിംഗലങ്ങളെ നിരീക്ഷിക്കുന്നതിനിടയിലാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്.

വംശനാശഭീഷണി നേരിടുന്ന പിഗ്മി നീലത്തിമിംഗലങ്ങൾ, ഭൂമിയിലെ ഏറ്റവും വലിയ സസ്തിനിയായ നീലത്തിമിംഗലത്തിൻ്റെ ഒരു ചെറിയ ഉപജാതിയാണ്. എബിസിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, കൊലയാളി തിമിംഗലങ്ങൾ പിഗ്മിയെ പിൻതുടരുകയും ഒടുവിൽ, രക്ഷപ്പെടാൻ അനുവദിക്കാത്ത തരത്തിൽ 30-ലധികം ഓർക്കക്കൾ ഒത്തുകൂടി അതിനെ കീഴടക്കുകയുമായിരുന്നു.

‘ഏകദേശം 40 മിനുറ്റോളമാണ് ഈ വേട്ടയാടലിനു സാക്ഷ്യം വഹിച്ചത്. പോരാട്ടത്തിനൊടുവിൽ നീലത്തിമിംഗലം കീഴ്പെടുമ്പോൾ ഓർക്കകൾ തങ്ങളുടെ വിജയം വാലുകൾ ജാലോപരിതലത്തിൽ പൊക്കി ആഘോഷകരമാക്കുകയായിരുന്നു’ എന്ന് നാച്ചുറലിസ്റ്റ് ചാർട്ടേഴ്സ് വേൽ വാച്ചിംഗ് വ്യക്തമാക്കി.

വെള്ളത്തിലെ ഏറ്റവും വലിയ വേട്ടക്കാരാണ് ഓർക്കകൾ. ഓർക്കകൾ നീലത്തിമിംഗലത്തെ വേട്ടയാടുന്നത് ചുരുക്കമാണെങ്കിലും നിലവിൽ റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന നാലാമത്തെ സംഭവമാണിത്.

അതേസമയം 40 അടി വരെ വളരാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ സ്രാവ് ഇനമായ തിമിംഗല സ്രാവുകളെ ഓർക്കാസ് വേട്ടയാടിയതിന്റെ തെളിവുകൾ കഴിഞ്ഞ വർഷം നവംബറിൽ ശാസ്ത്രജ്ഞർ രേഖപ്പെടുത്തിയിരുന്നു. മെക്സിക്കോ തീരത്തിനു സമീപം പസഫിക് സമുദ്രത്തിൽ തിമിംഗല സ്രാവുകളെ വേട്ടയാടുകയും കൊല്ലുകയും ചെയ്ത ഓർക്കകൾ തികച്ചും തന്ത്രപരമായ നീക്കങ്ങളാണ് വേട്ടയാടൽ വേളയിൽ സ്വീകരിച്ചത്.

2018 നും 2024 നും ഇടയിൽ ശേഖരിച്ച മീഡിയ ഫൂട്ടേജുകൾ വിശകലനം ചെയ്ത ശേഷം, തിമിംഗല സ്രാവുകളെ കൊല്ലാൻ ഓർക്കാസ് ഒരു കൂട്ടായ വേട്ടയാടൽ തന്ത്രം സ്വീകരിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഓർക്കകൾ അമിത വേഗത്തിൽ എത്തി തിമിംഗല സ്രാവുകളുടെ പെൽവിക് ഭാഗത്ത്‌ ആക്രമം നടത്തുകയും ഇത് രക്ത സ്രാവത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഓർക്കകൾ യഥാർത്ഥത്തിൽ വലിയ ഡോൾഫിൻ ഇനത്തിൽ പെടുന്നവയാണ്. അവയുടെ സവിശേഷമായ കറുപ്പും വെളുപ്പും നിറം മൂലം അവയെ പെട്ടെന്ന് തിരിച്ചറിയാനാകും. വൈവിധ്യമാർന്ന ഭക്ഷണക്രമം പുലർത്തുന്ന ഇവ പ്രാധാനമായും മത്സ്യം, പെൻഗ്വിനുകൾ, കടൽ സിംഹങ്ങൾ എന്നിവയെയാണ് ആഹാരമാക്കുന്നത്. ചെന്നായയ്ക്ക് സമാനമായ ആക്രമണ രീതി പുലർത്തുന്ന ഇവയുടെ ഒരു ഗ്രൂപ്പിൽ 40ൽ അധികം ഓർക്കകളാണ് ഉൾപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *