Oddly News Wild Nature

135-ാം വയസില്‍ അച്ഛനായി; ഫാദേഴ്സ് ഡേ ദിനത്തില്‍ തേടിയെത്തിയത് ഇരട്ടിമധുരം

മയാമിയിലെ മൃഗശാലയിൽ ഗോലിയാത്തിന് ഇന്നലെ ഇരട്ടി മധുരമുള്ള ഒരു ദിവസമായിരുന്നു. തന്റെ 135-ാം പിറന്നാൾ ആഘോഷത്തോടൊപ്പം ജീവിതത്തിലെ ആദ്യത്തെ ‘ഫാദേഴ്‌സ് ഡേ’യും ആഘോഷിച്ചിരിക്കുകയാണ് ഗോലിയാത്ത് .

എന്നാല്‍ ആരാണീ ഗോലിയാത്ത് എന്നല്ലേ? ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒരുതരം ആമയാണ് ഗോലിയാത്ത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകൾ ഭൂമിയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ബാക്കിയുള്ളത്. ഗാലപ്പഗോസ് എന്ന വാക്കിന്റെ അർഥം തന്നെ ഭീമൻ കരയാമ എന്നാണ്. 234 കിലോഗ്രാം ഭാരമാണ് ഗോലിയാത്തിനുള്ളത്.

135-ാം വയസില്‍ അച്ഛനായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയ ഗോലിയാത്ത് യുഎസ് മൃഗശാലയിലെ ഏറ്റവും പ്രായം കൂടിയ അന്തേവാസിയാണ്. 1885-നും 1890-നും ഇടയിൽ ഗാലപ്പഗോസിലെ സാന്താക്രൂസ് ദ്വീപിലാണ് ഗോലിയാത്തിന്‍റെ ജനനം എന്നാണ് കരുതപ്പെടുന്നത്. 1981ൽ ഗോലിയാത്ത് മിയാമി മൃഗശാലയിലെത്തി. അന്നു മുതൽ അച്ഛനാവാനുള്ള കാത്തിരിപ്പിലായിരുന്നു. ഒട്ടേറെ പെൺ ആമകളുമായി ഇണചേർന്നിട്ടും ഗോലിയാത്തിന് അച്ഛനാകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ അതിനു തുണയായത് അതേ മൃഗശാലയിലെ തന്നെ ‘സ്വീറ്റ് പീ’ എന്ന ആമ. 85നും 100നും ഇടയിലാണ് സ്വീറ്റ് പീയുടെ പ്രായം.