ഗാസയില്‍ വ്യോമാക്രണം നൂറുകണക്കിന് മനുഷ്യരെ കൊന്നൊടുക്കുമ്പോള്‍ ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ്. ഹമാസിനെ അപലപിച്ചുകൊണ്ട് 700-ലധികം വ്യക്തികള്‍ ഒപ്പിട്ട തുറന്ന കത്തുമായി ഇസ്രായേലിന് പിന്തുണയുമായി ഹോളിവുഡ് രംഗത്തെത്തി. ഗാസയില്‍ ഭീകരസംഘം ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം വിനോദ വ്യവസായത്തില്‍ നിന്നുള്ള ആദ്യത്തെ പ്രധാന നീക്കമാണ് കത്ത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്രിയേറ്റീവ് കമ്മ്യൂണിറ്റി ഫോര്‍ പീസ് പുറത്തിറക്കിയ കത്തില്‍ ഗാല്‍ ഗാഡോട്ട്, ജാമി ലീ കര്‍ട്ടിസ്, ക്രിസ് പൈന്‍, മയിം ബിയാലിക്, ലീവ് ഷ്റൈബര്‍, ആമി ഷുമര്‍, മൈക്കല്‍ ഡഗ്ലസ്, ജെറി സീന്‍ഫെല്‍ഡ്, ഡെബ്ര മെസ്സിംഗ്, ഡെബ്ര മെസ്സിംഗ്, ഡെബ്ര മെസ്സിംഗ്, എന്നിവരുള്‍പ്പെടെ പ്രമുഖരും ഹോളിവുഡ് നടീനടന്മാര്‍ ഒപ്പുവച്ചിട്ടുണ്ട്. മര്‍ഫി, ഗ്രെഗ് ബെര്‍ലാന്റി, ഹൈം സബാന്‍, ഇര്‍വിംഗ് അസോഫ്, യ്നോണ്‍ ക്രീസ്, മാര്‍ക്ക് ഹാമില്‍, ഹോവി മണ്ടല്‍, ബെല്ല തോണ്‍, അന്റോയിന്‍ ഫുക്വാ എന്നിവരും മറ്റും.
ഹമാസിനെതിരെ ശബ്ദമുയര്‍ത്താനും ഇസ്രായേലിനെ പിന്തുണയ്ക്കാനും ഹോളിവുഡിലുള്ളവരോട് കത്ത് ആഹ്വാനം ചെയ്യുന്നു. യുദ്ധത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്നും ബന്ദികളാക്കിയവരെ അവരുടെ കുടുംബങ്ങളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഹമാസ് ഭീകരരെ പ്രേരിപ്പിക്കാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
നേരത്തെ ഒരു പ്രസ്താവനയില്‍, ഇസ്രായേല്‍ വംശജ ഗാല്‍ ഗാഡോട്ട് പറഞ്ഞു, ”നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്കും കുടുംബങ്ങള്‍ തകര്‍ന്നതിനും എന്റെ ഹൃദയം വേദനിക്കുന്നു. ഹമാസിന്റെ ഭീകരതയിലും ക്രൂരതയിലും ദുരിതമനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ഇസ്രായേല്‍ ജനതയുടെ പിന്തുണയില്‍ ലോകം ഉറച്ചുനില്‍ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.” അവര്‍ കുറിച്ചു.