ഐബിഎമ്മിലെ 5.5 ലക്ഷം വാര്‍ഷികശമ്പള പാക്കേജില്‍നിന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷത്തിന്റെ പാക്കേജിലേക്ക് കുതിച്ച ഡല്‍ഹിയിലെ ഒരു സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ നമ്മെ ഞെട്ടിക്കുന്നു. മധ്യവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ള ടെക്കിയായ ദേവേഷ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റ് തല്‍ക്ഷണം വൈറലായി. നിരവധി ഉപയോക്താക്കള്‍ ഇതിനെ പ്രചോദനാത്മകമെന്ന് വിളിച്ചപ്പോള്‍ മറ്റുള്ളവര്‍ ഇത്തരമൊരു കുതിപ്പ് എങ്ങനെ സാധ്യമാണെന്ന് ചോദിച്ചു.
തന്റെ പോസ്റ്റില്‍, ദേവേഷ് എഴുതി. ”കഴിഞ്ഞ വര്‍ഷം ഐബിഎമ്മില്‍ എന്റെ മുഴുവന്‍ സമയ കരിയര്‍ ആരംഭിച്ചത് വെറും 5.5 ലക്ഷത്തിന്റെ പാക്കേജുമായിട്ടാണ്. ഇപ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 45 ലക്ഷം എന്ന ഓഫര്‍ കൈയിലുണ്ട്. എന്നെപ്പോലുള്ള ഒരു മധ്യവര്‍ഗക്കാരന് ഇത് ഇപ്പോഴും ഒരു സ്വപ്നമാണ്.’ പോസ്റ്റ് നിമിഷങ്ങള്‍ക്കകമാണ് ട്രാക്ഷന്‍ നേടിയത്. കരിയറിലെ തുടക്കക്കാരായ പ്രൊഫഷണലുകള്‍ക്കായി ദേവേഷ് ഉപദേശം പങ്കിട്ടു. ‘കരിയറിന്റെ തുടക്കത്തില്‍, പണത്തേക്കാള്‍ ജോലിക്ക് മുന്‍ഗണന നല്‍കുക. നിങ്ങള്‍ക്ക് നല്ല പാക്കേജ് ലഭിക്കുന്നില്ലെങ്കില്‍, താഴ്ന്ന നിലയില്‍ പ്രവേശിച്ച് കഠിനാധ്വാനം ചെയ്യുക, ഒരു വലിയ കുതിച്ചുചാട്ടം നടത്തുക.”അദ്ദേഹം എഴുതി.
ശമ്പള വര്‍ദ്ധനവിനെക്കുറിച്ചുള്ള അവിശ്വാസത്തോട് പ്രതികരിച്ചുകൊണ്ട്, മാംഗ് അല്ലെങ്കില്‍ ഫാംഗ് പോലുള്ള കമ്പനികള്‍ അടിസ്ഥാന ശമ്പളവും സിറ്റിസി ബ്രാക്കറ്റുകളും നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ‘ 5 – 6 ലക്ഷം രൂപ പോലെയുള്ള സിടിസിയില്‍ നിന്ന് 45 രൂപ ലക്ഷത്തിലേക്ക് നേരിട്ട് എങ്ങനെ കുതിക്കാന്‍ കഴിയുമെന്ന് സംശയമുള്ള ആളുകള്‍ക്ക്… നിങ്ങളുടെ മുന്‍ ശമ്പളത്തെക്കുറിച്ച് അവര്‍ നിങ്ങളെ വിലയിരുത്തില്ല എന്നും അദ്ദേഹം പറഞ്ഞു.
ചില ഉപയോക്താക്കള്‍ അദ്ദേഹത്തിന്റെ നേട്ടത്തെ അഭിനന്ദിച്ചു. മറ്റുള്ള ചിലര്‍ കൂടുതല്‍ സംശയാലുക്കളായി. മത്സരാധിഷ്ഠിത തൊഴില്‍ വിപണിയില്‍ അപൂര്‍വവും എന്നാല്‍ പ്രചോദനാത്മകവുമായ ഒരു തട്ടിപ്പായി പലരും ഈ കഥയെ വീക്ഷിച്ചിട്ടുണ്ട്.




