അസാധാരണ റെക്കോഡുകളാണ് ക്രിക്കറ്റിന്റെ സൗന്ദര്യം. ക്രിക്കറ്റില്‍ സാധാരണ ഒ രോവറില്‍ അടിക്കാവുന്ന പരമാവധി റണ്‍സ് എത്രയാണ്? 36 റണ്‍സ് എന്നായിരിക്കും നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന മറുപടി. എന്നാല്‍ വെറും നാലു പന്തുകളില്‍ 92 റണ്‍സ് വിട്ടുകൊടുത്ത സംഭവവും ചരിത്രത്തിലുണ്ട്. വിശ്വസിച്ചാലും ഇല്ലെങ്കിലും രസകരമായ ഈ കളി നടന്നത് 2017 ഏപ്രില്‍ 11 ന് ബംഗ്‌ളാദേശിലെ ഒരു പ്രദേശിക ലീഗില്‍ നടന്ന ഈ മത്സരം ക്രിക്കറ്റിലെ ഒരോവറിലെ ഏറ്റവും ചെലവേറിയ മത്സരമായിട്ടാണ് കണക്കാക്കു ന്നത്.
ലിസ്റ്റ് എ സ്റ്റാറ്റസില്‍ വരുന്ന ബംഗ്‌ളാദേശിലെ രണ്ടാം നിര ലീഗിലാണ് സംഭവം. ഒരു ബം ഗ്‌ളാദേശ് ടീമായ ലാല്‍മതിയ ക്ലബ് ആദ്യം ബാറ്റ് ചെയ്ത് 14 ഓവറില്‍ 88 റണ്‍സ് എടുത്തു. അവരുടെ ബൗളിംഗിനിടയില്‍ ബൗളര്‍ സുജോണ്‍ മഹമൂദ് ഒരോവറില്‍ എറിഞ്ഞ ത് 20 പന്തുകളായിരുന്നു. ഇത്രയും പന്തെറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ഓവറിലെ നിയമാനു സൃതമായ പന്തുകള്‍ നാലെണ്ണം മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ മൂന്ന് പന്തുകള്‍ നോ ബോളുകളും 13 എണ്ണം വൈഡുകളും ആയിരുന്നു. അവയെല്ലാം ബൗണ്ടറിയിലേക്ക് കുതിച്ചു.
എതിര്‍ടീമിന്റെ ആക്സിയോം ഓപ്പണര്‍ മുസ്തഫിസുര്‍ റഹ്മാന്‍ 12 റണ്‍സിന് നാല് നിയ മപരമായ ഡെലിവറികള്‍ അടിച്ചു. അവര്‍ 0.4 ഓവറില്‍ 10 വിക്കറ്റ് വിജയവും പൂര്‍ത്തി യാക്കി. ധാക്ക സെക്കന്‍ഡ് ഡിവിഷന്‍ ലീഗിലെ മോശം അമ്പയറിംഗിന് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സുജോണ്‍ മഹ്മൂദ് നോബോളുകളും വൈഡുകളും എറിഞ്ഞത്. ടോസിന് ശേഷം തന്റെ ടീമിന്റെ ക്യാപ്റ്റനെ നാണയം കാണാന്‍ പോലും അമ്പയര്‍ അനുവദിച്ചില്ലെന്നും ക്ലബ് സെക്രട്ടറി അദ്‌നാന്‍ റഹ്മാന്‍ പറഞ്ഞു.




