ന്യൂയോര്‍ക്ക്: മുന്‍ മിസ് ഇക്വഡോര്‍ മത്സരാര്‍ഥിയായിരുന്ന ലാന്റി പരാഗ ഗോയ്ബുറോ(23) പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. സുഹൃത്തിനൊപ്പം ലാ ക്വാദ്രയിലെ റെസ്‌റ്റൊരന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ആക്രമണം. ലാന്റിയുടെ കാമുകനും അധോലോക നേതാവുമായിരുന്ന ലിയാന്‍ഡ്രോ നോറേറോ 2022ല്‍ വെടിയേറ്റു മരിച്ചിരുന്നു.
ലാന്റിയും മറ്റൊരാളും ഭക്ഷണം കഴിക്കുന്നതിനിടെയാണു തോക്കുധാരികള്‍ റെസ്‌റ്റൊരന്റില്‍ പ്രവേശിച്ചതെന്നു സി.സി.ടിവി ദൃശ്യങ്ങളില്‍ കാണാം.
അക്രമികളിലൊരാള്‍ റസ്‌റ്റൊറന്റിന്റെ വാതില്‍ക്കല്‍ കാവല്‍നിന്നപ്പോള്‍ രണ്ടാമനാണു വെടിവയ്പ് നടത്തിയത്. ലാന്റിയെ രക്ഷിക്കാനായി കൂടെയുള്ള വ്യക്തി ശ്രമിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിനുശേഷം പ്രതികള്‍ തെരുവിലെ ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഓടി രക്ഷപ്പെട്ടു.
2022 ല്‍ മിസ് ഇക്വഡോര്‍ മത്സരാര്‍ത്ഥിയായിരുന്ന ലാന്റി. അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ക്ക് ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ടായിരുന്നു. മയക്കുമരുന്ന് കടത്തുകാരന്‍ ലിയാന്‍ഡ്രോ നോറേറോയുള്ള ബന്ധമാണ് അവരുടെ ജീവിതം മാറ്റിമറിച്ചത്. വലിയ ബിസിനസ് ഗ്രൂപ്പിന്റെ നേതൃത്വത്തിലേക്ക് അവര്‍ ഉയര്‍ന്നു. ഇതിനിടെയാണ്, നോറേറോ അറസ്റ്റിലായത്. ജയിലില്‍വച്ച് എതിര്‍ഗ്രൂപ്പ് അയാളെ കൊലപ്പെടുത്തുകയും ചെയ്തു.