Travel

മറവിയിലായ പ്രേതഗ്രാമം പ്രകൃതി വിഴുങ്ങി; ഇപ്പോള്‍ തിരക്കേ റിയ വിനോദസഞ്ചാരകേന്ദ്രം

ഒരു യക്ഷിക്കഥ യാഥാര്‍ത്ഥ്യമായത് പോലെയാണ് ചൈനയുടെ കിഴക്കന്‍ തീരത്തുള്ള ഷെങ്സി ദ്വീപസമൂഹത്തിന്റെ ഭാഗമായ ഷെങ്ഷാന്‍ ദ്വീപിലെ ഉപേക്ഷിക്കപ്പെട്ട ഹൗട്ടൗവാന്‍ ഗ്രാമം ഇപ്പോള്‍. 3000 താമസക്കാര്‍ ഉണ്ടായിരുന്ന മത്സ്യബന്ധനഗ്രാമം ഇപ്പോള്‍ ശൂന്യമാണ്. ഗ്രാമത്തിന്റെ കഥകള്‍ ഇന്റര്‍നെറ്റില്‍ എത്തിയതോടെ ഇവിടം ഇപ്പോള്‍ വിനോദസഞ്ചാരികളുടെ ഹോട്ട്സ്പോട്ടായി മാറിയിട്ടുണ്ട്.

1980-കളില്‍ നിറയെ താമസക്കാരുള്ള പ്രകൃതിരമണീയവും സമ്പന്നവുമായ മത്സ്യബ ന്ധന ഗ്രാമമായിരുന്നു ഹൂട്ടൂവന്‍. എന്നിരുന്നാലും, വിദൂരവും ആക്സസ് ചെയ്യാന്‍ ബുദ്ധി മുട്ടുള്ളതുമായ ലൊക്കേഷന്‍ കാരണം, 90-കളില്‍ താമസക്കാര്‍ അവിടെ നിന്ന് മാറാന്‍ തുടങ്ങി. 2000 പിന്നിട്ടതോടെ പൂര്‍ണ്ണമായും ജനവാസമില്ലാതായി മാറിയതോടെ അടു ത്തുള്ള ഗ്രാമത്തില്‍ ലയിപ്പിച്ചു. പതിറ്റാണ്ടുകളുടെ ഉപേക്ഷിക്കലിനു ശേഷം, കടലിന ഭിമുഖമായ, ക്ലിഫ്സൈഡ് ഗ്രാമത്തിലെ ശൂന്യമായ വീടുകള്‍ ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാണ്.

2015ല്‍ വിജന ഗ്രാമത്തിന്റെ മനംമയക്കുന്ന ഫോട്ടോഗ്രാഫുകളുടെ ഒരു പരമ്പര വൈറ ലായതോടെ ഹൗടൗവാന്‍ ചൈനയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നു. പക്ഷേ വിനോ ദസ ഞ്ചാരികളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടം ഗ്രാമത്തിന് വരുത്തിയ ആഘാതത്തെക്കു റിച്ച് ഷെങ്സി ദ്വീപസമൂഹത്തിലെ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തി. രണ്ട് വര്‍ഷത്തി ലേറെയുള്ള ആസൂത്രണത്തിന് ശേഷം ഹുട്ടുവാനിലേക്കുള്ള ഒഴുക്കു നിയന്ത്രി ക്കാ നും പകരം ധനസമ്പാദനത്തിനുള്ള മാര്‍ഗ്ഗമാക്കാനും നടത്തിയ ശ്രമം പതിയെ വിജയ മായി.

മൂന്ന് ഡോളറിന് ഗ്രാമത്തിന്റെ ദൂരെ നിന്നുള്ള കാഴ്ച വാഗ്ദാനം ചെയ്യുന്ന ഒരു വ്യൂവിംഗ് പ്ലാറ്റ്‌ഫോം 2017-ല്‍ തുറന്നു. സന്ദര്‍ശകര്‍ക്ക് 8 ഡോളര്‍ നിരക്കില്‍ മലയോര ഗ്രാമം ചുറ്റി സഞ്ചരിക്കാനും അവസരം നല്‍കി.. ആളൊഴിഞ്ഞ വീടുകള്‍ക്ക് പുറത്ത് ബോര്‍ഡുകള്‍ സ്ഥാപിച്ച് അപകടാവസ്ഥയിലായ കെട്ടിടങ്ങളെകുറിച്ച് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. ഹൗടൗവാന്‍ ഗ്രാമത്തിന്റെ പ്രശസ്തി ഷെങ്ഷാന്‍ ദ്വീപിന്റെ ടൂറിസം വ്യവസായത്തെ ശക്തിപ്പെടുത്തി. 2021-ല്‍ 90,000 സന്ദര്‍ശകരാണ് ഗ്രാമം സന്ദര്‍ശിച്ചത്.