ന്യൂഡൽഹി: വിവാഹദിനത്തിൽ മകളുടെ മരണത്തിന് കാരണക്കാരനായ മദ്യപിച്ച ഡ്രൈവറോട് ഹൃദയം തകർന്ന പിതാവിന്റെ വികാരനിർഭരമായ വാക്കുകൾ സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ചു .
സാമന്ത മില്ലറുടെ വിവാഹദിനത്തിൽ മദ്യപിച്ചെത്തിയ കൊമോറോസ്‌കിയുടെ കാർ ഇടിച്ചാണ് അതിദാരുണമായ സംഭവം നടന്നത്. 26-കാരനായ പ്രതി ‘മദ്യപിച്ച് വാഹനമോടിച്ചത് യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു.
സാമന്തയുടെ ദുഃഖിതനായ പിതാവ് ബ്രാഡ് വാർണറാണ് ദാരുണമായ അപകടത്തിന് പിന്നിലെ ഡ്രൈവർ ജാമി കൊമോറോസ്കിയോട് രൂക്ഷമായ രീതിയില്‍ പ്രതികരിച്ചത്. ചാൾസ്റ്റൺ കൗണ്ടി കോടതിയിൽ കുറ്റം സമ്മതിച്ച കൊമോറോസ്‌കിക്ക് അശ്രദ്ധമായ പെരുമാറ്റത്തിന് 25 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഡെയ്‌ലി മെയിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഈ ദൃശ്യങ്ങൾ പങ്കുവച്ചത്.
വിവാഹദിനത്തിൽ കൊല്ലപ്പെട്ട സാമന്ത മില്ലറുടെ പിതാവ്, മദ്യപിച്ച് വാഹനമോടിച്ചിരുന്ന ജാമി കൊമോറോസ്‌കി 25 വർഷം തടവിന് ശിക്ഷിക്കപ്പെട്ടപ്പോൾ കരയുന്നതാണ് വീഡിയോയിലുള്ളത്. തകർന്നുപോയ അച്ഛൻ പൊട്ടിക്കരഞ്ഞു, ‘എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിന്നെ വെറുക്കും. ഞാൻ നരകത്തിൽ എത്തുമ്പോൾ നിങ്ങൾ അവിടെ വരുമ്പോൾ, ഞാൻ നിങ്ങൾക്കായി വാതിൽ തുറക്കും. എത്രയോ പേരുടെ ജീവിതം നിങ്ങൾ നശിപ്പിച്ചു. നിങ്ങൾ ചെയ്തതിന്റെ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുക്കാത്തതിനാൽ നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു -അദ്ദേഹം പറഞ്ഞു.
വിവാഹദിനത്തിൽ കൊല്ലപ്പെട്ട സാമന്ത മില്ലറുടെ പിതാവ്, മദ്യപിച്ച് വാഹനമോടിച്ചിരുന്ന ജാമി കൊമോറോസ്‌കി 25 വർഷം തടവിന് ശിക്ഷിക്കപ്പെട്ടപ്പോൾ കരയുന്നതാണ് വീഡിയോയിലുള്ളത്. ‘എന്റെ ജീവിതകാലം മുഴുവൻ ഞാൻ നിന്നെ വെറുക്കും. . എത്രയോ പേരുടെ ജീവിതം നിങ്ങൾ നശിപ്പിച്ചു. നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് മനസ്സിലാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.